Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജൂണിലെ ആദ്യ രണ്ടാഴ്ചകളിൽ വൈദ്യുതി ഉപഭോഗത്തിൽ വർധന; ഉപഭോഗം വർധിച്ചത് 9.3 ശതമാനം; മൺസൂണിന്റെ വരവ് വരും ദിവസങ്ങളിൽ വ്യാപാര രംഗത്തിന്റെ പ്രവർത്തനത്തിൽ തടസം സൃഷ്ടിച്ചേക്കുമെന്ന് സൂചന

ജൂണിലെ ആദ്യ രണ്ടാഴ്ചകളിൽ വൈദ്യുതി ഉപഭോഗത്തിൽ വർധന;  ഉപഭോഗം വർധിച്ചത് 9.3 ശതമാനം; മൺസൂണിന്റെ വരവ് വരും ദിവസങ്ങളിൽ വ്യാപാര രംഗത്തിന്റെ പ്രവർത്തനത്തിൽ തടസം സൃഷ്ടിച്ചേക്കുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ വൈദ്യുതി ഉപഭോഗം ജൂണിലെ ആദ്യ രണ്ട് ആഴ്ചകളിൽ വർധിച്ചു. 9.3 ശതമാനമാണ് വർധന. 55.86 ബില്യൺ യൂണിറ്റാണ് ഉപഭോഗം. വാണിജ്യ - വ്യാപാര രംഗങ്ങൾ മന്ദഗതിയിൽ കൊവിഡിന്റെ തിരിച്ചടിയിൽ നിന്ന് കരകയറുന്നതിന്റെ സൂചനയാണിത്.

കഴിഞ്ഞ വർഷം ഇതേ സമയത്ത് 51.10 ബില്യൺ യൂണിറ്റായിരുന്നു ഊർജ്ജ ഉപഭോഗം. കഴിഞ്ഞ വർഷം ജൂൺ മാസത്തിലെ ഊർജ്ജ ഉപഭോഗം 105.08 ബില്യൺ യൂണിറ്റായിരുന്നു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 11 ശതമാനം കുറവായിരുന്നു. 2019 ജൂൺ മാസത്തിൽ 117.98 ശതമാനമായിരുന്നു ഉപഭോഗം.

എന്നാൽ മൺസൂണിന്റെ വരവ് വരും ദിവസങ്ങളിൽ വ്യാപാര രംഗത്തിന്റെ പ്രവർത്തനത്തിൽ തടസം സൃഷ്ടിച്ചേക്കുമെന്നാണ് കരുതുന്നത്. അതിനാൽ തന്നെ വരും ദിവസങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചകളിൽ ഉണ്ടായ വർധനവുണ്ടായില്ലെങ്കിൽ അത് തിരിച്ചടിയാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP