Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം വീണ്ടും നീട്ടി; നവംബർ 30 വരെ അവസരമെന്ന് ആദായനികുതി വകുപ്പ്

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം വീണ്ടും നീട്ടി; നവംബർ 30 വരെ അവസരമെന്ന് ആദായനികുതി വകുപ്പ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: 2019-20 വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി നവംബർ 30 വരെ നീട്ടി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്ന ആദായ നികുതി വകുപ്പ് അറിയിച്ചു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള തിയ്യതി ജൂൺ 30 ആക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ മാസം അതു നീട്ടി ജൂലൈ 31 വരെയാക്കി. ഇതാണ് ഇപ്പോൾ വീണ്ടും നീട്ടിയിരിക്കുന്നത്.

പാൻ ആധാറുമായി ബന്ധിപ്പിക്കണ്ട അവസാന തിയതി മാർച്ച് 31 ആണ്. നിരവധി തവണ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സർക്കാർ അവസരം നൽകിയിരുന്നു. മാർച്ച് 31ന് മുൻപ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവായേക്കും.

കോവിഡ് 19 വൈറസ് ബാധയെ തുടർന്നുണ്ടായ മാറ്റങ്ങളും കൂടി ഉൾപ്പെടുത്തി പുതിയ വർഷത്തെ ആദായ നികുതി റിട്ടേൺ ഫോം ധനമന്ത്രാലയം പുറത്തിറക്കിയിരുന്നു. ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെയുള്ള ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ, മറ്റ് നിക്ഷേപങ്ങൾ എന്നിവ രേഖപ്പെടുത്താനുള്ള കോളങ്ങൾ പുതിയ ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP