Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിങ്ങളുടെ സംസ്‌കാരത്തിൽ നല്ല വസ്ത്രം അണിയുന്നതാവാം മാന്യത; ഞങ്ങളുടെ സംസ്‌കാരത്തിൽ നല്ല സ്വഭാവമാണ് മാന്യത; സ്വാമി വിവേകാനന്ദൻ 1893 ൽ ഷിക്കാഗോയിൽ ഒരു സ്ത്രീയോട് പറഞ്ഞത്..

നിങ്ങളുടെ സംസ്‌കാരത്തിൽ നല്ല വസ്ത്രം അണിയുന്നതാവാം മാന്യത; ഞങ്ങളുടെ സംസ്‌കാരത്തിൽ നല്ല സ്വഭാവമാണ് മാന്യത; സ്വാമി വിവേകാനന്ദൻ 1893 ൽ ഷിക്കാഗോയിൽ ഒരു സ്ത്രീയോട് പറഞ്ഞത്..

ന്യൂഡൽഹി: വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ആത്മീയ ഗുരുവുമായിരുന്നു സ്വാമി വിവേകാനന്ദൻ. രാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമാണ്. 1893 ൽ ഷിക്കാഗോയിൽ നടന്ന ലോകമത സമ്മേളനത്തിൽ പ്രസംഗിക്കാൻ അവസരം ലഭിച്ച ഇന്ത്യക്കാരമാണ് വിവേകാനന്ദൻ. കൊളംബസ് അമേരിക്കയിലെത്തിയതിന്റെ നാനൂറാം വാർഷികത്തോടനുബന്ധിച്ച് ലോക കൊളംബസ് എക്‌സ്‌പോസിയേഷന്റെ ഭാഗമായി നടത്തിയ സമ്മേളനമായിരുന്നു.

മേളയിൽ കൊളംബസ് ഹാളിൽ നടത്തിയ 'അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ' എന്നു തുടങ്ങുന്ന വിഖ്യാതമായ പ്രസംഗം അമേരിക്കയുടെ ആത്മാവിനെ ആത്മാർത്ഥമായി സ്പർശിച്ചു. 1893 ജൂലൈ 30 നാണ് വിവേകാന്ദൻ ഷിക്കാഗോയിലെത്തിയത്. കാനഡയിലെ വാൻകൂവറിൽ നിന്ന് ഷിക്കാഗോയിലെത്തിയ വിവേകാനന്ദൻ, മേളയുടെ അന്വേഷണ വിഭാഗത്തിൽ നിന്നും മതസമ്മേളനത്തിൽ പ്രസംഗിക്കാൻ ഇനി സാധിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. പക്ഷേ, തോറ്റുകൊടുക്കാൻ അദ്ദേഹത്തിന് മനസ് ഉണ്ടായിരുന്നില്ല.

ആഴ്ചകൾ നീണ്ടു നിൽക്കുന്ന സമ്മേളനമായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് അത് വളരെ ചെലവേറിയതും ആയിരുന്നു. അതിനാൽ ചെലവ് കുറയ്ക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി അദ്ദേഹം ബോസ്റ്റണിലേക്ക് മാറി. അവിടെ വിവേകാനന്ദൻ പൗരസ്ത്യ ആശയങ്ങളിൽ താൽപര്യമുള്ളവനും ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറും ആയിരുന്ന ജെ. എച്ച്. റൈറ്റിനെ പരിചയപെട്ടു. റൈറ്റിന്റെ സഹായം കൊണ്ടാണ് വിവേകാനന്ദന് മേളയിൽ സ്വയം പ്രതിനിധീകരിക്കാൻ സാധിച്ചത്.

ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ ഒരു ക്ലാസ് എടുക്കാൻ റൈറ്റ് വിവേകാന്ദനോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ മനസ് ഒന്ന് ശാന്തമാക്കുന്നതിന് വേണ്ടി പാർക്കിലൂടെ നടക്കുന്ന സമയത്ത് ഒരു സ്ത്രീ വിവേകാന്ദനോട് ചോദിച്ചു, നിങ്ങൾക്ക് ഒരു മാന്യനെ പോലെ വസ്ത്രം ധരിച്ചു കൂടെ? വിവേകാന്ദൻ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു. നിങ്ങളുടെ സംസ്‌കാരത്തിൽ നല്ല വസ്ത്രം അണിയുന്നതാവാം മാന്യത; ഞങ്ങളുടെ സംസ്‌കാരത്തിൽ നല്ല സ്വഭാവമാണ് മാന്യത.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP