Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്ത് വർഷത്തിനുള്ളിൽ ചന്ദ്രോപരിതലത്തിൽ നിർമ്മിക്കാനാകുക ഇന്ത്യയുടെ ആസ്ഥാനം; പ്രവർത്തിക്കുക അമൂല്യമായ വസ്തുക്കൾ ഭുമിയിലെത്തിക്കാനുള്ള ഫാക്ടറിയായും മറ്റ് ഗ്രഹങ്ങളിലേക്കുള്ള വിക്ഷേപണങ്ങൾ നിയന്ത്രിക്കുന്ന കേന്ദ്രമായും; ഇന്ത്യ ലക്ഷ്യമിടുന്നത് ചന്ദ്രനിലെ ഹീലിയം 3 ഭൂമിയിൽ എത്തിക്കാൻ തന്നെയെന്ന് വ്യക്തമാക്കി മുൻ ഡിആർഡിഓ ശാസ്ത്രജ്ഞൻ എ ശിവതാണു പിള്ള

പത്ത് വർഷത്തിനുള്ളിൽ ചന്ദ്രോപരിതലത്തിൽ നിർമ്മിക്കാനാകുക ഇന്ത്യയുടെ ആസ്ഥാനം; പ്രവർത്തിക്കുക അമൂല്യമായ വസ്തുക്കൾ ഭുമിയിലെത്തിക്കാനുള്ള ഫാക്ടറിയായും മറ്റ് ഗ്രഹങ്ങളിലേക്കുള്ള വിക്ഷേപണങ്ങൾ നിയന്ത്രിക്കുന്ന കേന്ദ്രമായും; ഇന്ത്യ ലക്ഷ്യമിടുന്നത് ചന്ദ്രനിലെ ഹീലിയം 3 ഭൂമിയിൽ എത്തിക്കാൻ തന്നെയെന്ന് വ്യക്തമാക്കി മുൻ ഡിആർഡിഓ ശാസ്ത്രജ്ഞൻ എ ശിവതാണു പിള്ള

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്ത്യ ലക്ഷ്യം വെക്കുന്നത് ചന്ദ്രനിൽ നിന്നും ഹീലിയം മൂന്ന് ഭൂമിയിൽ എത്തിക്കാൻ എന്ന് വ്യക്തമാക്കി മുൻ ഡിആർഡിഓ ശാസ്ത്രജ്ഞൻ എ.ശിവതാണു പിള്ള. വരുന്ന പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് ചന്ദ്രോപരിതലത്തിൽ ആസ്ഥാനം നിർമ്മിക്കാൻ സാധിക്കുമെന്നും ഹീലിയം-3 വേർതിരിച്ചെടുത്ത് ഭൂമിയിലേക്കയക്കുമെന്നും അദ്ദേഹം ദൂർദർശൻ ന്യൂസിന്റെ 'വാർ ആൻഡ് പീസ്' എന്ന പരിപാടിയിൽ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു. ഡിആർഡിഓയുടെ ബ്രഹ്മോസ് മിസൈൽ പദ്ധതിക്ക് നേതൃത്വം നൽകിയത് ശിവതാണുപിള്ളയായിരുന്നു.

അമൂല്യമായ അസംസ്‌കൃത വസ്തുക്കളും ഹീലിയം-3യും വേർതിരിച്ചെടുത്ത് ഭൂമിയിലേക്കെത്തിക്കാൻ ചന്ദ്രനിൽ ഒരു ഫാക്ടറി കെട്ടിപ്പടുക്കാൻ ഇന്ത്യക്ക് സാധിക്കും. ഭാവിയിൽ ഊർജോൽപാദനത്തിനായി ഉപയോഗിക്കാനാവുന്ന പുതിയ വസ്തുവായിരിക്കും ഹീലിയം-3. യുറേനിയത്തേക്കാൾ നൂറിരട്ടി അധികം ഊർജം ഉൽപാദിപ്പിക്കാൻ കഴിവുള്ള നോൺ റേഡിയോ ആക്റ്റീവ് വസ്തുവാണ് ഹീലിയം-3. സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളിലേക്കുള്ള വിക്ഷേപണങ്ങൾ നിയന്ത്രിക്കുന്ന കേന്ദ്രമായും ചന്ദ്രനിലെ ഇന്ത്യയുടെ ആസ്ഥാനം മാറുമെന്നും അദ്ദേഹം പറയുന്നു. അമേരിക്കയും, റഷ്യയും, ചൈനയും ചന്ദ്രനിൽ ആസ്ഥാനം നിർമ്മിക്കാൻ താൽപര്യപ്പെടുന്നുണ്ട് സ്വാഭാവികമായും ഇന്ത്യയും പിന്നാലെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്ആർഒയുടെ രണ്ടാം ചാന്ദ്രദൗത്യം ലക്ഷ്യമിടുന്നത് ചന്ദ്രനിലെ ഹീലിയം -മൂന്ന് ഐസോടോപ്പിന്റെ സാധ്യതകളാണെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മാലിന്യമുക്തമായ ഊർജസ്രോതസ്സ് എന്നാണ് ഹീലിയത്തെ കണക്കാക്കുന്നത്. ഭൂമിയേപ്പോലെ കാന്തികമണ്ഡലത്തിന്റെ രക്ഷാകവചമില്ലാത്തതിനാൽ, സൗരവാതത്തിന്റെ സ്വാധീനം മൂലമാണ് ചന്ദ്രനിൽ ഹീലിയം -മൂന്ന് നിക്ഷേപിക്കപ്പെടുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ചന്ദ്രനിൽ സുലഭമായി കാണുന്ന ഒന്നാണ് ഹീലിയം-മൂന്ന് ഐസോടോപ്പ്. ചന്ദ്രനിൽ ഏകദേശം 10 ലക്ഷം മെട്രിക് ടൺ ഹീലിയം-മൂന്നിന്റെ നിക്ഷേപമുണ്ടെന്നാണ് കണക്ക്. ഇതിന് ഒരുടണ്ണിന് ഏകദേശം 500 കോടി ഡോളറാണ് നിലവിൽ മൂല്യമായി കണക്കാക്കുന്നത്.

ഇതിൽ കാൽ പങ്കോളം ഭൂമിയിലെത്തിക്കാൻ സാധിക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ. ഇപ്പോഴത്തെ ഊർജഉപഭോഗം കണക്കിലെടുത്താൽ ചന്ദ്രനിലെ ഹീലിയം-മൂന്ന് പൂർണമായും ഉപയോഗിക്കാൻ സാധിച്ചാൽ, മൂന്ന് നൂറ്റാണ്ടോളം ഭൂമിയിലെ ഊർജാവശ്യം നിറവേറ്റാൻ സാധിക്കുമെന്ന് കരുതപ്പെടുന്നു. അതിനാൽ തന്നെ ആ ഊർജസ്രോതസ്സിനെ ഭൂമിയിലെത്തിക്കാൻ ശേഷി നേടുന്നത് ഏതു രാജ്യമാണോ അത് വലിയ നേട്ടമാണ് കൈവരിക്കുക. അതിനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത് എന്നാണ് ശിവതാണു പിള്ള തന്നെ ഇപ്പോൾ വ്യക്തമാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP