Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിൽ ഇനി വിഐപികളില്ല, ഉള്ളവരെല്ലാം ഇപിഐകളെന്ന് നരേന്ദ്ര മോദി; ബീക്കൺ ലൈറ്റുകൾനിരോധിച്ചതോടെ വിഐപി സംസ്‌കാരം അവസാനിച്ചു; 'മൻ കി ബാത്തി'ൽ 'നവഭാരത' ആശയവുമായി പ്രധാനമന്ത്രി

ഇന്ത്യയിൽ ഇനി വിഐപികളില്ല, ഉള്ളവരെല്ലാം ഇപിഐകളെന്ന് നരേന്ദ്ര മോദി; ബീക്കൺ ലൈറ്റുകൾനിരോധിച്ചതോടെ വിഐപി സംസ്‌കാരം അവസാനിച്ചു; 'മൻ കി ബാത്തി'ൽ 'നവഭാരത' ആശയവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: വിഐപി സംസ്‌കാരത്തിന് അറുതി വരുത്താനുള്ള നീക്കം സർക്കാർ തലത്തിൽ സജീവമായി തുടരവെ, 'വിഐപി'ക്ക് ബദലായി പുതിയ വാക്ക് അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില വ്യക്തികൾ മാത്രം പ്രധാനപ്പെട്ടവരായി മാറുന്ന 'വിഐപി' എന്ന ആശയത്തിനു പകരം ഓരോ വ്യക്തിയും പ്രധാനപ്പെട്ടവരാകുന്ന 'ഇപിഐ' (Every Person is Important) എന്ന ആശയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ചത്.

പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ 'മൻ കി ബാത്തി'ന്റെ പുതിയ പതിപ്പിലാണ് സമഭാവനയുടെ പുതിയ സന്ദേശവുമായുള്ള പ്രധാനമന്ത്രിയുടെ രംഗപ്രവേശം.

പിറവി കൊള്ളുന്ന 'നവ ഭാരത'ത്തിന്റെ അടയാളങ്ങളിലൊന്നും 'ഇപിഐ' ആയിരിക്കുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. 'ഡിജിറ്റൽ ഇന്ത്യ' എന്ന ആശയത്തിനൊപ്പം മോദി തന്നെ പ്രചാരത്തിലാക്കിയ പ്രയോഗമാണ് 'നവ ഭാരതം'.

വിഐപികളായ ആളുകളുടെ വാഹനങ്ങളിൽ നീല, ചുവപ്പ് ബീക്കൺ ലൈറ്റുകൾ ഉപയോഗിക്കുന്നത് നിരോധിച്ച് വിഐപി സംസ്‌കാരത്തിന് തടയിടാനുള്ള കേന്ദ്ര സർക്കാർ നടപടികളുടെ പശ്ചാത്തലത്തിലാണ് ഇതിനു ബദലായി 'ഇപിഐ' എന്ന പ്രയോഗം ഉയർത്തിക്കൊണ്ടുള്ള മോദിയുടെ പുതിയ നീക്കം.

രാജ്യത്തു നിലനിന്നിരുന്ന വിഐപി സംസ്‌കാരം ഇന്ത്യയുടെ ശാപമായിരുന്നു. വാഹനങ്ങളിലാണ് ചുവപ്പു ബീക്കൺ ലൈറ്റുകൾ ഘടിപ്പിക്കുന്നതെങ്കിലും, ആളുകളുടെ ശിരസിലും ഈ ചിഹ്നം പതിയുന്നതായി എനിക്ക് അനുഭവത്തിൽനിന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. വിഐപി സംസ്‌കാരത്തിന് തുടക്കം കുറിച്ചതും ഇതുതന്നെയാണ്.

വാഹനങ്ങളിൽനിന്ന് ചുവന്ന ബീക്കൺ ലൈറ്റുകൾ നീക്കിയതുപോലെ, ആളുകളുടെ ശിരസിൽനിന്നും വിഐപി സംസ്‌കാരത്തിന്റെ ചുവന്ന ലൈറ്റുകൾ നീക്കേണ്ടതുണ്ട്. 'വിഐപി'ക്കു പകരം ഓരോ വ്യക്തിയും പ്രധാനപ്പെട്ടവരാകുന്ന 'ഇഐപി'ക്കാണ് നവ ഭാരതത്തിൽ സ്ഥാനം. രാജ്യത്തെ 125 കോടി പൗരന്മാരും ഒരുപോലെ പ്രധാനപ്പെട്ടവരാണ്. നാമെല്ലാം ഒന്നിച്ചുനിന്നാൽ സ്വപ്നങ്ങൾ യാഥാർഥ്യമാകുന്ന കാലം വിദൂരമല്ല പ്രധാനമന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം ആശങ്കയുണ്ടാക്കുന്നുവെന്നും പ്രകൃതിയിലെ മാറ്റങ്ങൾ അറിഞ്ഞുജീവിക്കണമെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കി. ഭക്ഷണം പാഴാക്കരുതെന്ന ആഹ്വാനം യുവജനങ്ങൾ ഏറ്റെടുത്തതിൽ സന്തോഷമുണ്ട്. വേനലവധിക്കാലത്ത് കുട്ടികൾ വീടിനു പുറത്തിറങ്ങി പുതിയ സ്ഥലങ്ങൾ കാണണമെന്നും പുതിയ കാര്യങ്ങൾ പഠിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP