Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആശുപത്രിയിലെത്തിയ രോഗിക്ക് കോവിഡ്; ഡൽഹിയിൽ ഡോക്ടർമാരുൾപ്പടെ 39 ജീവനക്കാരെ ക്വാറന്റീൻ ചെയ്തു

ആശുപത്രിയിലെത്തിയ രോഗിക്ക് കോവിഡ്; ഡൽഹിയിൽ ഡോക്ടർമാരുൾപ്പടെ 39 ജീവനക്കാരെ ക്വാറന്റീൻ ചെയ്തു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി മാക്‌സ് ആശുപത്രിയിലെ ഡോക്ടർമാരുൾപ്പടെ 39 ജീവനക്കാരെ ക്വാറന്റീൻ ചെയ്തു. ആശുപത്രിയിലെ രണ്ടു രോഗികൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അവരുമായി അടുത്തിടപഴകിയവരെയാണ് നിരീക്ഷണത്തിലാക്കിയത്.

രണ്ടുദിവസം മുമ്പാണ് ഹൃദ്രോഗ ചികിത്സക്കായി രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പരിശോധനയിൽ ഇവർക്ക് കോവിഡ് ബാധ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് ഡോക്ടർമാരെയും നഴ്‌സുമാരെയുമടക്കം 39 പേരെ നിരീക്ഷണത്തിലാക്കിയത്.

ക്വറന്റീനിൽ പോയവർക്ക് രോഗ ലക്ഷണം ഇല്ലെന്നും ഇവരുടെ സാമ്പിളുകൾ പരിശോധിക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
നേരത്തേ ഡൽഹി എയിംസിൽ ഹൃദ്രോഗ വിഭാഗത്തിലെ 30 ഓളം ഡോക്ടർമാരെയും ജീവനക്കാരെയും ക്വാറന്റീൻ ചെയ്തിരുന്നു. ഹൃദ്രോഗ ചികിത്സക്കെത്തിയ 72 കാരന് കോവിഡ് ബാധ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഡൽഹി മൊഹല്ല ക്ലിനിക്കുകളിലെ നിരവധി ഡോക്ടർമാർക്കും ജീവനക്കാർക്കും നേരത്തേ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP