Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉത്തരക്കടലാസിൽ കുറിച്ചതു സിനിമാ താരങ്ങളുടെ പേരും പ്രണയചിത്രങ്ങളുടെ വിവരങ്ങളും; എന്നിട്ടും റൂബിക്ക് ഒന്നാം റാങ്ക്: ബിഹാർ പ്ലസ് ടു പരീക്ഷാ വിവാദത്തിൽ പൊലീസ് വെളിപ്പെടുത്തലുകൾ ഏവരെയും ചിരിപ്പിക്കുന്നത്

ഉത്തരക്കടലാസിൽ കുറിച്ചതു സിനിമാ താരങ്ങളുടെ പേരും പ്രണയചിത്രങ്ങളുടെ വിവരങ്ങളും; എന്നിട്ടും റൂബിക്ക് ഒന്നാം റാങ്ക്: ബിഹാർ പ്ലസ് ടു പരീക്ഷാ വിവാദത്തിൽ പൊലീസ് വെളിപ്പെടുത്തലുകൾ ഏവരെയും ചിരിപ്പിക്കുന്നത്

പട്ന: ഉത്തരക്കടലാസിൽ നിറയെ ഇഷ്ടപ്പെട്ട സിനിമാതാരങ്ങളുടെ പേര്. മാത്രമല്ല, പ്രണയചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സിനിമാ ഗാനങ്ങളും. എന്നാൽ, ഇതിൽ നിറയെ അക്ഷരത്തെറ്റും.

ചോദ്യത്തിനുള്ള ശരിയായ ഉത്തരങ്ങൾക്കു പകരം ചിരിപ്പിക്കുന്ന ഈ 'ഉത്തരങ്ങൾ' കണ്ടെത്തിയതാകട്ടെ +2 പരീക്ഷയിൽ ഒന്നാം റാങ്കു നേടിയ റൂബി റായിയുടെ പേപ്പറിലും. ക്രമക്കേടു നടന്നെന്ന വിവരം പുറത്തുവന്നതോടെ നടത്തിയ അന്വേഷണത്തിലാണു റൂബിയുടെ പേപ്പറിൽ നിന്നുള്ള 'ഉത്തരങ്ങൾ' പൊലീസ് പുറത്തുവിട്ടത്.

ബിഹാർ +2 പരീക്ഷയിൽ വ്യാപക ക്രമക്കേടു നടന്നെന്ന പരാതിയെത്തുടർന്നായിരുന്നു അന്വേഷണം നടന്നത്. ക്രമക്കേടിലൂടെ ഒന്നാം റാങ്ക് നേടിയ റൂബി റായ് ഉത്തരക്കടലാസിൽ ചോദ്യങ്ങൾക്ക് ഒന്നിനു പോലും ഉത്തരമെഴുതിയില്ല. പരീക്ഷാ ക്രമക്കേട് വ്യക്തമായതിനെത്തുടർന്നു റൂബി റായ് അറസ്റ്റിലായിരുന്നു. റൂബി റായ് എന്തെങ്കിലും എഴുതിവച്ച ഉത്തരക്കടലാസുകൾ പിന്നീട് മാറ്റി മറ്റൊരാൾ എഴുതിയ ശരിയായ ഉത്തരക്കടലാസ് ചേർക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത് അന്വേഷണത്തിൽ വ്യക്തമായിരുന്നു. പണം വാങ്ങിയായിരുന്നു ക്രമക്കേട്. പണം നൽകിയവർക്കായി വിഷയങ്ങളിലെ വിദഗ്ധരും ചില അദ്ധ്യാപകരും തന്നെയാണ് ഉത്തരക്കടലാസ് തയാറാക്കിയിരുന്നത്.

റാങ്ക് വിവരം പുറത്തുവന്നപ്പോൾ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ പൊളിറ്റിക്കൽ സയൻസ് എന്നതിനു പകരം പ്രോഡിക്കൽ സയൻസ് എന്നു റൂബി റായ് പറഞ്ഞിരുന്നു. ഇതു പാചകം പഠിപ്പിക്കുന്ന വിഷയമാണെന്നായിരുന്നു റാങ്കുകാരിയുടെ വിശദീകരണം. ഇതേത്തുടർന്നുള്ള വിവാദത്തെത്തുടർന്നാണ് സർക്കാർ അന്വേഷണം നടത്തിയത്. വൻ പരീക്ഷാ ക്രമക്കേടു നടന്നതായികണ്ടെത്തി. ഉയർന്ന മാർക്കു വാങ്ങിയവർക്കായി പ്രത്യേക പരീക്ഷയും നടത്തി.

വൻ ക്രമക്കേടിനു പിന്നിൽ വൻ മാഫിയയുമുണ്ടെന്നും വ്യക്തമായി. റൂബി റായ്ക്കുപുറമേ സയൻസ് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ സൗരഭ് കുമാറിനെയും അറസ്റ്റ് ചെയ്തിരുന്നു. നിരവധി പരീക്ഷാഫലങ്ങൾ റദ്ദാക്കി. ബിഹാർ പരീക്ഷാ ബോർഡ് മുൻ ചെയർമാൻ ലാൽകേശ്വർ പ്രസാദ്, ഭാര്യ ഉഷ സിൻഹ എന്നിവരും ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP