Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ പാക്കിസ്ഥാൻ അഭിപ്രായം പറയുന്നത് അംഗീകരിക്കാനാവില്ല; സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന രാജ്യമാണ് പാക്കിസ്ഥാനെന്ന് ഓർക്കണം; രാമക്ഷേത്ര നിർമ്മാണത്തെ കുറിച്ചുള്ള പാക്കിസ്ഥാന്റെ അഭിപ്രായത്തിനെതിരെ ഇന്ത്യ

ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ പാക്കിസ്ഥാൻ അഭിപ്രായം പറയുന്നത് അംഗീകരിക്കാനാവില്ല; സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന രാജ്യമാണ് പാക്കിസ്ഥാനെന്ന് ഓർക്കണം; രാമക്ഷേത്ര നിർമ്മാണത്തെ കുറിച്ചുള്ള പാക്കിസ്ഥാന്റെ അഭിപ്രായത്തിനെതിരെ ഇന്ത്യ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ കുറിച്ച് അഭിപ്രായം പറഞ്ഞ പാക്കിസ്ഥാനെതിരെ ഇന്ത്യ. പാക്കിസ്ഥാന്റെ അഭിപ്രായം ഖേദകരമാണെന്ന് ഇന്ത്യ പറഞ്ഞു. പാക്കിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട കാര്യമില്ലെന്നും ഇന്ത്യ വ്യകതമാക്കി. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ പാക്കിസ്ഥാൻ അഭിപ്രായം പറയുന്നത് അംഗീകരിക്കാനാവില്ല. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന രാജ്യമാണ് പാക്കിസ്ഥാനെന്ന് ഓർക്കണം. വർഗ്ഗീയമായി ആളുകളെ ഇളക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും ഇന്ത്യ പ്രതികരിച്ചു. ഇന്ത്യയിൽ മുസ്ലിംങ്ങളെ പാർശ്വവൽക്കരിക്കുന്നു എന്നതിന് തെളിവാണ് അയോധ്യയിലെ പൂജയെന്നായിരുന്നു പാക്കിസ്ഥാൻ പറഞ്ഞത്.

ഇന്നലെയാണ് അയോധ്യയിലെ രാമക്ഷേത്രനിർമ്മാണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാന്യാസം നിർവ്വഹിച്ചത്. രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന്റെ തുടക്കം രാജ്യത്തിന്റെ സുവർണനിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഒരു കൂടാരത്തിലാണ് പതിറ്റാണ്ടുകൾ രാമന്റെ വിഗ്രഹം കഴിഞ്ഞിരുന്നത്. ഇന്നത് വലിയൊരു ക്ഷേത്രത്തിലേക്ക് മാറുന്നു. രാമജന്മഭൂമി സ്വതന്ത്രമായെന്നും പ്രധാനമന്ത്രി ഭൂമിപൂജയ്ക്ക് ശേഷം നടത്തിയ അഭിസംബോധനയിൽ പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP