Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'വേഗം സുഖം പ്രാപിക്കട്ടെ'...; കോവിഡ് ബാധിച്ച ഇമ്രാൻ ഖാന് ആശംസകൾ നേർന്ന് നരേന്ദ്ര മോദി; പാക്കിസ്ഥാൻ പ്രധാനമന്ത്രിക്ക് രോഗം ബാധിച്ചത് ചൈനീസ് വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ

'വേഗം സുഖം പ്രാപിക്കട്ടെ'...; കോവിഡ് ബാധിച്ച ഇമ്രാൻ ഖാന് ആശംസകൾ നേർന്ന് നരേന്ദ്ര മോദി; പാക്കിസ്ഥാൻ പ്രധാനമന്ത്രിക്ക് രോഗം ബാധിച്ചത് ചൈനീസ് വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് ബാധിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വേഗം സുഖം പ്രാപിക്കട്ടേയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം സന്ദേശം പങ്കുവച്ചത്. ചൈനീസ് കോവിഡ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രണ്ടുദിവസം മുൻപാണ് ഇമ്രാൻ ഖാന് കോവിഡ് 19 സ്ഥിരീകരിച്ചത്. അദ്ദേഹം വീട്ടിൽ ഐസൊലേഷനിൽ പ്രവേശിച്ചതായി ആരോഗ്യമന്ത്രി ഫൈസൽ സുൽത്താൻ അറിയിച്ചു.

പാക്കിസ്ഥാനിൽ നടക്കുന്ന ആദ്യ ഘട്ട വാക്‌സിനേഷന്റെ ഭാഗമായി ഇമ്രാൻ വ്യാഴാഴ്ച ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. ചൈനീസ് വാക്‌സിൻ ആണ് അദ്ദേഹം സ്വീകരിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

പാക്കിസ്ഥാനിൽ കോവിഡ് പുതിയ തരംഗം ഉണ്ടാവുന്നതായി സൂചനകളുണ്ട്. ഇതിനെത്തുടർന്ന് അധികൃതർ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണമെന്ന്, വാക്‌സിൻ സ്വീകരിച്ചത് അറിയിച്ചുകൊണ്ടു ഇമ്രാൻ ട്വീറ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP