Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെരഞ്ഞെടുപ്പിന് ശേഷം സംസ്‌ക്കാര സമ്പന്നമായ ബന്ധം പ്രതീക്ഷിക്കുന്നു; മറ്റ് രാജ്യങ്ങളുമായെല്ലാം പാക്കിസ്ഥാൻ നല്ല ബന്ധത്തിലാണെങ്കിലും ഇന്ത്യയുമായുള്ള ബന്ധം മാത്രമാണ് സമാധാനത്തിനും സ്ഥിരതയ്ക്കും പ്രതിസന്ധി; ഇമ്രാൻ ഖാൻ പറയുന്നു

തെരഞ്ഞെടുപ്പിന് ശേഷം സംസ്‌ക്കാര സമ്പന്നമായ ബന്ധം പ്രതീക്ഷിക്കുന്നു; മറ്റ് രാജ്യങ്ങളുമായെല്ലാം പാക്കിസ്ഥാൻ നല്ല ബന്ധത്തിലാണെങ്കിലും ഇന്ത്യയുമായുള്ള ബന്ധം മാത്രമാണ് സമാധാനത്തിനും സ്ഥിരതയ്ക്കും പ്രതിസന്ധി; ഇമ്രാൻ ഖാൻ പറയുന്നു

ഇസ്ലാമാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായി സംസ്‌ക്കാര സമ്പന്നമായ ബന്ധം സ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. മറ്റ് രാജ്യങ്ങളുമായെല്ലാം പാക്കിസ്ഥാൻ നല്ല ബന്ധത്തിലാണെങ്കിലും ഇന്ത്യയുമായുള്ള ബന്ധം മാത്രമാണ് സമാധാനത്തിനും സ്ഥിരതയ്ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും ഇമ്രാൻ അഭിപ്രായപ്പെട്ടു.

അഫ്ഗാനിസ്ഥാനിൽ എന്ത് സംഭവിച്ചാലും പാക്കിസ്ഥാന്റെ അതിർത്തിപ്രദേശങ്ങളെ ബാധിക്കും. അതുകൊണ്ട് സമാധാനത്തിന് വേണ്ടി അക്ഷീണപ്രയത്നത്തിലാണ് പാക്കിസ്ഥാൻ. ഇറാനുമായി വളരെ നല്ല ബന്ധമാണ് പാക്കിസ്ഥാനുള്ളത്. പാക്കിസ്ഥാന്റെ ഇപ്പോഴുള്ള ഒരേയൊരു പ്രശ്നം ഇന്ത്യയുമായുള്ള ബന്ധം സംബന്ധിച്ചതാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ ഇന്ത്യ-പാക് സമാധാനചർച്ച കൂടുതൽ എളുപ്പത്തിലാകുമെന്ന് ഇമ്രാൻ ഖാൻ ദിവസങ്ങൾക്ക് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP