Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നടക്കം എത്തിയത് ഇരുപത്തിയഞ്ച് പ്രതിനിധികൾ: സുരക്ഷാ ആശങ്കകൾ മനസിലാക്കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ എത്രയും വേഗം എടുത്ത് കളയാൻ തയ്യാറാകണം; നിർദ്ദേശവുമായി യൂറോപ്യൻ യൂണിയൻ

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നടക്കം എത്തിയത് ഇരുപത്തിയഞ്ച് പ്രതിനിധികൾ: സുരക്ഷാ ആശങ്കകൾ മനസിലാക്കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ എത്രയും വേഗം എടുത്ത് കളയാൻ തയ്യാറാകണം; നിർദ്ദേശവുമായി യൂറോപ്യൻ യൂണിയൻ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു കശ്മീരിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എടുത്ത് കളയണമെന്ന് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തിന്റെ കശ്മീർ സന്ദർശനത്തിന് പിന്നാലെയാണ് പ്രതികരണം. കഴിഞ്ഞ ഓഗസ്റ്റ് 5ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമായി വിഭജിച്ചതോടെ കനത്ത നിയന്ത്രണങ്ങളാണ് കശ്മീർ താഴ്‌വരയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നടക്കം 25 രാജ്യങ്ങളിലെ പ്രതിനിധികളാണ് വെള്ളിയാഴ്ച കശ്മീർ സന്ദർശിച്ചത്. 2019 ഓഗസ്റ്റുമുതൽ പ്രദേശത്ത് വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ശ്രീനഗറിലും ജമ്മുവിലും സംഘം സന്ദർശനം നടത്തി. പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷമുള്ള ജമ്മു കശ്മീരിലെ നിലവിലെ അവസ്ഥയെക്കുറിച്ച് പഠിക്കാനായിരുന്നു സന്ദർശനം.

ജമ്മു കശ്മീരിൽ സാധാരണ നില പുനഃസ്ഥാപിക്കാനായി സർക്കാർ ക്രിയാത്മക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സന്ദർശനത്തിൽ വ്യക്തമായി. എന്നാൽ ചില നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. പ്രത്യേകിച്ച് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായും പുനഃ സ്ഥാപിച്ചിട്ടില്ല, പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ ഇപ്പോഴും തടങ്കലിൽ തുടരുകയാണ്. സുരക്ഷാ ആശങ്കകൾ മനസിലാക്കുന്നുണ്ടെങ്കിലും അവശേഷിക്കുന്ന നിയന്ത്രണങ്ങൾ എത്രയും വേഗം എടുത്ത് കളയാൻ തയ്യാറാകണം' യൂറോപ്യൻ യൂണിയൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറാണ് സന്ദർശനം ഒരുക്കിയത്. കശ്മീരിലെ സ്ഥിതിഗതികൾ ശാന്തമാണെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനായിരുന്നു സന്ദർശനം്. രണ്ടാം തവണയാണ് യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ കശ്മീർ സന്ദർശിക്കുന്നത്. കശ്മീരിൽ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ലയും മെഹബൂബ മുഫ്തിയും വീട്ടുതടങ്കലിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP