Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഐഎംഎ; കോവിഡ് വ്യാപനം സൂപ്പർ സ്‌പ്രെഡർ പ്രധാനമന്ത്രിയെന്ന് ഐഎംഎ ദേശീയ വൈസ് പ്രസിഡന്റ്; കോവിഡ് പ്രോട്ടോക്കോളുകളെ നിശ്ചയിച്ചത് പ്രധാനമന്ത്രി പങ്കെടുത്ത വലിയ റാലികളെന്നും വിമർശനം

പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഐഎംഎ; കോവിഡ് വ്യാപനം സൂപ്പർ സ്‌പ്രെഡർ പ്രധാനമന്ത്രിയെന്ന് ഐഎംഎ ദേശീയ വൈസ് പ്രസിഡന്റ്; കോവിഡ് പ്രോട്ടോക്കോളുകളെ നിശ്ചയിച്ചത് പ്രധാനമന്ത്രി പങ്കെടുത്ത വലിയ റാലികളെന്നും വിമർശനം

സ്വന്തം ലേഖകൻ

ഡൽഹി: ഇന്ത്യയിൽ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന വേളയിൽ പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് രംഗത്ത്. രാജ്യത്ത് രണ്ടാം തരംഗത്തിൽ അതിരൂക്ഷമായ കോവിഡ് വ്യാപനത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കുറ്റപ്പെടുത്തുന്ന ഐഎംഎ ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവജ്യോത് ദാഹിയ പ്രധാനമന്ത്രി മോദിയെ 'സൂപ്പർ സ്‌പ്രെഡർ' എന്നും കുറ്റപ്പെടുത്തി.

ദ ട്രിബ്യൂൺ റിപ്പോർട്ട് പ്രകാരം, കോവിഡ് പ്രോട്ടോക്കോളുകളെ നിശ്ചയിച്ചത് പ്രധാനമന്ത്രി പങ്കെടുത്ത വലിയ റാലികളാണ്. ഇതിനാൽ തന്നെ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് 19നെതിരായ കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിക്കുമായിരുന്നില്ല.

തെരഞ്ഞെടുപ്പ് റാലികൾ, ഹരിദ്വാറിലെ കുംഭമേള എന്നിവയെല്ലാം ഈ ആരോഗ്യ പ്രതിസന്ധി ഉടലെടുക്കുന്ന സമയത്തും തുടർന്നുകൊണ്ടിരുന്നു. ഇതെല്ലാം രാജ്യത്തെങ്ങും കോവിഡ് കേസുകളും അതുകൊണ്ടുള്ള മരണവും, ആശുപത്രികളിലെ നീണ്ട രോഗികളുടെ കാത്തിരിപ്പിലേക്കും പ്രത്യക്ഷമായി കാണുന്ന രീതിയിലേക്ക് വളർന്നു.

മെഡിക്കൽ ഓക്‌സിജന്റെ അപര്യാപ്തയാണ് പല രോഗികളുടെയും മരണകാരണം. ഒക്‌സിജൻ ഉത്പാദനത്തിനുള്ള പല പദ്ധതികളും ഇന്നും അനുമതി ലഭിക്കാതെയിരിക്കുമ്പോഴാണ് ഇത്. എന്നാൽ ഇത്തരം കാര്യങ്ങളിൽ കേന്ദ്ര സർക്കാർ എന്തെങ്കിലും ജാഗ്രത കാണിച്ചതായി നമ്മുക്ക് കാണുവാൻ സാധിക്കില്ല.

അതേ സമയം 2020 ജനുവരിയിൽ രാജ്യത്ത് ആദ്യത്തെ കോവിഡ് കേസ് ഉണ്ടായിട്ടും. ഗുജറാത്തിൽ അന്നത്തെ യുഎസ് പ്രസിഡന്റുമായി ചേർന്ന് ലക്ഷങ്ങൾ പങ്കെടുത്ത പരിപാടിയാണ് പ്രധാനമന്ത്രി സംഘടിപ്പിച്ചത്. അന്ന് മുതൽ ഒരു തയ്യാറെടുപ്പും കാര്യമായി നടത്തിയില്ല - ഐഎംഎ വൈസ് പ്രസിഡന്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP