Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവതി കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതിന് പിന്നാലെ ഐഐടി വിദ്യാർത്ഥിയെ നാട്ടുകാർ പൊക്കി; സ്മാർട്ട് ഫോണിൽ നിറഞ്ഞു കിടന്നത് പുരുഷന്മാരടക്കമുള്ളവരുടെ 'കുളിസീൻ'; ഒരേ കെട്ടിടത്തിലെ എല്ലാവരുടെയേും കുളി പകർത്തി യുവാവിന്റെ 'തമാശ'

യുവതി കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതിന് പിന്നാലെ ഐഐടി വിദ്യാർത്ഥിയെ നാട്ടുകാർ പൊക്കി; സ്മാർട്ട് ഫോണിൽ നിറഞ്ഞു കിടന്നത് പുരുഷന്മാരടക്കമുള്ളവരുടെ 'കുളിസീൻ'; ഒരേ കെട്ടിടത്തിലെ എല്ലാവരുടെയേും കുളി പകർത്തി യുവാവിന്റെ 'തമാശ'

മറുനാടൻ ഡെസ്‌ക്‌

താനെ: യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഐഐടി വിദ്യാർത്ഥി. ഒടുക്കം പൊലീസ് പൊക്കിയപ്പോൾ പുറത്ത് വന്നത് പുരുഷന്മാർ അടക്കമുള്ളവരുടെ കുളിസീൻ പകർത്തിയ കഥ. താനേയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. താനെ സ്വദേശിയായ അവിനാഷ് കുമാർ യാദവ് എന്ന വിദ്യാർത്ഥിയെയാണ് സംഭവത്തിൽ പൊലീസ് പിടികൂടിയത്.

കുളിക്കുന്നതിനിടെ താൻ ബാത്ത്‌റൂമിന്റെ ജനലിൽ ഒരു മൊബൈൽ ഫോൺ കണ്ടുവെന്ന് യുവതി പൊലീസിൽ പരാതിപ്പെട്ടതിന് പിന്നാലെയാണ് ഐഐടി വിദ്യാർത്ഥിയുടെ ലീലാ വിലാസങ്ങൾ പുറത്ത് വന്നത്. വെള്ളിയാഴ്‌ച്ച വൈകിട്ടായിരുന്നു സംഭവം. കുളിമുറിയിൽ ആരോ ക്യാമറ വച്ചിട്ടുണ്ടെന്ന് യുവതി ഭർത്താവിനോട് പറയുകയും ഭർത്താവ് ഫോൺ പിടികൂടാൻ എത്തിയ സമയം അവിനാഷ് ഓടി രക്ഷപെടുകയുമായിരുന്നു.

ബഹളം കേട്ടെത്തിയ പ്രദേശവാസികളാണ് അവിനാഷിനെ ഓടിച്ചിട്ട് പിടികൂടിയത്. പുരുഷന്മാരുടേയും സ്ത്രീകളുടേയും കുളിമുറി ദൃശ്യങ്ങൾ ഇയാളുടെ ഫോണിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇയാൾ താമസിക്കുന്ന കെട്ടിടത്തിലുള്ള പലരുടേയും ദൃശ്യങ്ങളാണ് പ്രതി പകർത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP