Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കിഡ്‌നി തേടി അനേകം പേർ നെട്ടോട്ടം ഓടുമ്പോഴും ദളിതനായ മഹേഷിന്റെ കിഡ്‌നി ആർക്കും വേണ്ട; അസഹിഷണുത വിവാദം കത്തിപ്പടരുമ്പോൾ പഠനാവശ്യത്തിന് കിഡ്‌നി വിൽക്കാൻ ശ്രമിച്ച ഒരു യുവാവിന്റെ കഥ

കിഡ്‌നി തേടി അനേകം പേർ നെട്ടോട്ടം ഓടുമ്പോഴും ദളിതനായ മഹേഷിന്റെ കിഡ്‌നി ആർക്കും വേണ്ട; അസഹിഷണുത വിവാദം കത്തിപ്പടരുമ്പോൾ പഠനാവശ്യത്തിന് കിഡ്‌നി വിൽക്കാൻ ശ്രമിച്ച ഒരു യുവാവിന്റെ കഥ

ആഗ്ര: ദളിത് പീഡന വാർത്തകൾ നിറയുന്നതിനിടെ പഠനത്തിനായി പണം കണ്ടെത്താൻ കിഡ്‌നി വിൽക്കാൻ ശ്രമക്കുന്ന ദളിത് യുവാവിന്റെ വാർത്തകളും പുറത്തുവരുന്നു. നിയമവിരുദ്ധമായാണ് കിഡ്‌നി വിൽപ്പനെ എങ്കിൽ കൂടി ദളിതനെന്ന കാരണം പറഞ്ഞത് കിഡ്‌നി സ്വീകരിക്കാനും ആളില്ലെന്നതാണ് ഇന്ത്യയിലെ ജാതിവെറിയുടെ ഭീകരത കൂടുതൽവ്യക്തമാക്കുന്നത്. വിവേചനത്തിന്റെ പേരിൽ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ഒരു ദളിത് പീഡന വാർത്ത കടി പുറത്തുവരുന്നത്.

അത്തരത്തിലൊന്നാണ് മഹേഷ് ബാൽമികി എന്ന രണ്ടാം വർഷ വിദ്യാർത്ഥിയുടെ ജീവിതം. പഠനത്തിനായി എടുത്തിരുന്ന വായ്പ തിരിച്ചടയ്ക്കുന്നതിനായി സ്വന്തം കിഡ്‌നി വിൽക്കുന്നതിനുപോലും ഈ യുവാവ് തയ്യാറായിരുന്നു. എന്നാൽ ദളിതനെന്ന പേരിൽ ആരും കിഡ്‌നി വാങ്ങാൻ തയ്യാറായില്ല. ഇത് മഹേഷിന്റെ പഠനം അവസാനിക്കുന്നതിലേക്ക് വരെയെത്തി.

പഠനത്തിനായി എടുത്ത 2.7 ലക്ഷം രൂപയുടെ വായ്പ അടയ്ക്കുന്നതിന് സാധിക്കാത്തതിനാൽ രമേഷ് ഇന്ന് തൂപ്പുകാരന്റെ ജോലി ചെയ്യുകയാണ് മാസ ശമ്പളം വെറും 4,000 രൂപ. പഠനത്തിൽ മിടുക്കനായിരുന്ന മഹേഷ് പഠനം തുടരുന്നതിനുള്ള ആഗ്രഹം മൂലമാണ് കിഡ്‌നി വിൽക്കുന്നതിന് തയ്യാറായത്. എന്നാൽ കിഡ്‌നി ആവശ്യമുള്ളവർ ദാതാവിന്റെ ജാതി ചോദിക്കും ദളിതനാണെന്ന് അറിയുന്നതോടെ കിഡ്‌നിക്ക് ആവശ്യക്കാരില്ലെന്ന് മഹേഷ് പറയുന്നു.

രാജസ്ഥാനിലെ അൽവാറാണ് മഹേഷിന്റെ ജന്മനാട്. ജീവിതം അവസാനിപ്പിക്കുന്നതിനേക്കുറിച്ച് പലപ്പോഴുംആലോചിച്ചിട്ടുണ്ടെന്ന് മഹേഷ് പറയുന്നു. അപകടം മണത്ത സുഹൃത്തുക്കൾ മഗ്‌സസെ അവാർഡ് ജേതാവും സാമൂഹ്യപ്രവർത്തകനുമായ സന്ദിപ് പാണ്ഡേയെ വിവരം അറിയിച്ചു. അദേഹം സംഭവം ബി.എച്ച്‌യു. അലുമിനി അസോസിയേഷനെ അറിയിച്ചതിനെ തുടർന്ന് വായ്പ തിരിച്ചടയ്ക്കാൻ സാധിച്ചു.
മഹേഷിന്റെ അച്ഛൻ തളർന്ന് കിടപ്പിലാണ്. അമ്മ വീട്ടുജോലിക്ക് പോയായിരുന്നു മഹേഷിന്റെ പഠന ചെലവുകൾ നടത്തിയിരുന്നത്. മഹേഷും ജോലിക്ക് പോകുമായിരുന്നു. എന്നാൽ തുടർച്ചയായുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ മഹേഷിനെ തളർത്തി. മൂന്നു മക്കളിൽ പഠനത്തിൽ ഏറ്റവും മിടുക്കൻ മഹേഷായിരുന്നുവെന്ന് അമ്മ ഓർമ്മിക്കുന്നു.

പത്താം ക്ലാസിൽ 85 ശതമാനം മാർക്കുണ്ടായിരുന്നു മഹേഷിന്. പഠനത്തോടൊപ്പം ജോലിക്കും മഹേഷ് പോയിരുന്നു. എന്നാൽ അതിനിടയിൽ കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ പിടിപെട്ടു. ഇത് മഹേഷിന്റെ പ്ലസ് ടൂ റിസൾട്ടിനെയും ബാധിച്ചു. 70 ശതമാനമായിരുന്നു മാർക്ക്. ഐ.ഐ.ടി എൻട്രൻസ് പരീക്ഷയിൽ നന്നായി പെർഫോമൻസ് ചെയ്യുന്നതിന് സാധിച്ച മഹേഷിന് ബി.എച്ച്.യു കോളജിൽ പ്രവേശനവും ലഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP