Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിന്ദുക്കളാണ് ഇന്ത്യയുടെ കാതൽ എന്ന് സുരേഷ് ഭയ്യാജി ജോഷി; രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണം എന്നാഗ്രഹിക്കുന്നവർ ഹൈന്ദവ സമുദായത്തിന്റെ ശാക്തീകരണത്തിന് വേണ്ടിയും പ്രവർത്തിക്കണം; ഇന്ത്യ നിത്യതയിൽ തന്നെ നിലനിൽക്കുമെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി

ഹിന്ദുക്കളാണ് ഇന്ത്യയുടെ കാതൽ എന്ന് സുരേഷ് ഭയ്യാജി ജോഷി; രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണം എന്നാഗ്രഹിക്കുന്നവർ ഹൈന്ദവ സമുദായത്തിന്റെ ശാക്തീകരണത്തിന് വേണ്ടിയും പ്രവർത്തിക്കണം; ഇന്ത്യ നിത്യതയിൽ തന്നെ നിലനിൽക്കുമെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

പനാജി: ഇന്ത്യയുടെ കാതൽ എന്നത് ഹിന്ദുക്കളാണെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. ഇന്ത്യയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ഹിന്ദുവിന്റെ ശാക്തീകരണത്തിന് വേണ്ടിയും പ്രവർത്തിക്കണമെന്നും ഗോവയിൽ അദ്ദേഹം പറഞ്ഞു. 'വിശ്വഗുരു ഭാരത്- ആർഎസ്എസ് കാഴ്ചപ്പാടിൽ' എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഭയ്യാജി. 2020ഓടെ ഇന്ത്യ ഒരു അസാധാരണ ശക്തിയായി വളരുമെന്നാണ് ലോകം പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൗരാണിക കാലം മുതൽക്ക് തന്നെ ഇന്ത്യയുടെ വളർച്ചയ്ക്കും താഴ്ചയ്ക്കും സാക്ഷിയായവരാണ് ഹിന്ദു. ഇന്ത്യയെ ഹിന്ദുസമുദായത്തിൽ നിന്നും വേർതിരിക്കാനാവില്ല. എല്ലാക്കാലത്തും രാജ്യത്തിന്റെ കാതലായിരുന്നു ഹിന്ദു. അതുകൊണ്ട്, ആരെങ്കിലും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ഹൈന്ദവ സമുദായത്തിന്റെ ശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കണം.-സുരേഷ് ഭയ്യാജി പറഞ്ഞു. ഹിന്ദു എന്നാൽ വർഗീയവാദികളോ വിദ്വേഷമുയർത്തുന്നവരോ അല്ല. അതുകൊണ്ടുതന്നെ ഹിന്ദുവിന് വേണ്ടി പ്രവർത്തിക്കാൻ ആരും മടിക്കേണ്ടതില്ല.

മറ്റു സമുദായങ്ങൾക്ക് എതിരെ പ്രവർത്തിക്കണമെന്നല്ല, മറിച്ച് പ്രഥമസ്ഥാനം ഹിന്ദു സമുദായത്തിനായിരിക്കണമെന്നും സുരേഷ് ഭയ്യാജി ചൂണ്ടിക്കാണിച്ചു. ഹിന്ദുക്കൾക്ക് വളരെ ഉന്നതമായ നാഗരികതയുണ്ടെന്നും ഇന്ത്യയുടെ ഉയർച്ചതാഴ്ചകൾക്ക് സാക്ഷികളായവരാണ് ഹിന്ദുക്കളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''ഇന്ത്യ ഒരിക്കലും ഇല്ലാതാകില്ല. നിരവധി അടിച്ചമർത്തലുകൾക്ക് വിധേയമായ രാഷ്ട്രമാണിത്. എന്നാൽ എപ്പോഴും ഉയർത്തെഴുന്നറ്റിട്ടുണ്ട്. ഇന്ത്യ നിത്യതയിൽ നിന്നുള്ളതാണ്. അതുകൊണ്ട് നിത്യതയിൽ തന്നെ നിലനിൽക്കും.

ഹിന്ദുക്കളെ ശാക്തീകരിക്കുക, അവരിൽ അവബോധമുയർത്തുക എന്നുവച്ചാൽ അത് മറ്റുസമുദായക്കാർക്കെതിരെ പ്രവർത്തിക്കുക എന്നല്ല. ആരും അങ്ങനെ കരുതരുത്. ഹിന്ദുക്കൾ ശക്തിപ്പെടുന്നത് മനുഷ്യകുലത്തിനും സമൂഹത്തിനുമാണ് പ്രയോജനപ്പെടുന്നത്. അത് മറ്റ് വിനാശകരമായ മറ്റ് പ്രവർത്തനങ്ങളിലേക്ക് നയിക്കില്ലെന്ന് ഉറപ്പിച്ചുപറയാനാവും. ഒരുകാലത്തും ഹിന്ദുക്കൾ മറ്റ് രാജ്യങ്ങളെ കടന്നാക്രമിച്ചിട്ടില്ല. ചരിത്രയുദ്ധങ്ങൾ പോലും സ്വയംപ്രതിരോധങ്ങളായിരുന്നു. അതിനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും സുരേഷ് ഭയ്യാജി അഭിപ്രായപ്പെട്ടു.

ഈ ലോകത്തെ ചില കാര്യങ്ങൾ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വവും പങ്കാളിത്തവും ഹിന്ദുക്കൾക്കുണ്ട്. ചില സമുദായങ്ങളും ചില വിശ്വാസങ്ങളും അവരുടെ പാതയിലൂടെ മാത്രം സഞ്ചരിക്കുകയാണെന്നു അദ്ദേഹം വ്യക്തമാക്കി. ഏകീകരണത്തിന്റെ പാതയെക്കുറിച്ച് ലോകത്തെ പഠിപ്പിക്കാൻ ഇന്ത്യയ്ക്കല്ലാതെ, ഹിന്ദുക്കൾക്കല്ലാതെ മറ്റാർക്കും സാധിക്കുകയില്ലെന്നും സുരേഷ് ഭയ്യാജി അവകാശപ്പെട്ടു. ഈ ആശയം പ്രാവർത്തികമാക്കിയാൽ ലോകത്തെ ഭൂരിപക്ഷം പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP