Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നോൺ-വെജ് കഴിക്കുന്നവർക്ക് ആർ.എസ്.എസ് മേധാവിയുടെ ഉപദേശം; തെറ്റായ ഭക്ഷണം കഴിക്കുന്നവർ സഞ്ചരിക്കുക തെറ്റായ വഴിയിലൂടെയാവുമെന്ന് മോഹൻ ഭാഗവത്; അതിക്രമം ഉൾപ്പെടുന്ന ഭക്ഷണം കഴിക്കുരുതെന്നും മോഹൻ ഭാഗവത്

നോൺ-വെജ് കഴിക്കുന്നവർക്ക് ആർ.എസ്.എസ് മേധാവിയുടെ ഉപദേശം; തെറ്റായ ഭക്ഷണം കഴിക്കുന്നവർ സഞ്ചരിക്കുക തെറ്റായ വഴിയിലൂടെയാവുമെന്ന് മോഹൻ ഭാഗവത്; അതിക്രമം ഉൾപ്പെടുന്ന ഭക്ഷണം കഴിക്കുരുതെന്നും മോഹൻ ഭാഗവത്

മറുനാടൻ ഡെസ്‌ക്‌

നാഗ്പൂർ: തെറ്റായ ഭക്ഷണം കഴിക്കുന്നവർ തെറ്റായ വഴിയിലൂടെ സഞ്ചരിക്കുമെന്ന് മാംസാഹാരം കഴിക്കുന്നവർക്ക് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ ഉപദേശം. ആർ എസ് എസുമായി ബന്ധപ്പെട്ട സംഘടനയായ ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളെയാണ് തമാസിക് ഭക്ഷണം എന്ന് പറയുന്നത്. അക്രമം നിറഞ്ഞ ഭക്ഷണം കഴിക്കരുത്. ഇന്ത്യയിലും പാശ്ചാത്യ രാജ്യങ്ങളിലും മാംസാഹാരം കഴിക്കുന്നവർ തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്.

ലോകത്തെ മറ്റുഭാഗങ്ങളിലുള്ളവരെ പോലെ മാംസാഹാരം കഴിക്കുന്നവർ ഇന്ത്യയിലുണ്ടെങ്കിലും അവർ ചില നിയമങ്ങൾ പാലിക്കാറുണ്ട്. 'ഇവിടെ നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന ആളുകൾ ശ്രാവണ മാസം മുഴുവൻ അത് കഴിക്കില്ല. തിങ്കൾ, ചൊവ്വ, വ്യാഴം അല്ലെങ്കിൽ ശനി ദിവസങ്ങളിൽ അവർ അത് ഒഴിവാക്കും. അവർ ചില നിയമങ്ങൾ സ്വയം അടിച്ചേൽപ്പിക്കുന്നുവെന്നും ഭഗവത് പറഞ്ഞു.

രാജ്യം നവരാത്രി ഉത്സവങ്ങളിലേക്ക് കടന്ന വേളയിലാണ് മോഹൻ ഭാഗവതിന്റെ പരാമർശം. ഈ സമയത്ത് രാജ്യത്ത് നിരവധിയാളുകൾ നോൺവെജ് ഭക്ഷണം കഴിക്കുന്നത് നിർത്തുകയും, ഉപാവാസങ്ങളടക്കമുള്ള ആചാരങ്ങൾ പിന്തുടരുകയും ചെയ്യാറുണ്ടെന്നും ആദ്ധ്യാത്മികതയാണ് ഇന്ത്യയുടെ ആത്മാവ്' എന്ന് പ്രസംഗത്തിൽ മോഹൻ ഭാഗവത് എടുത്തു പറഞ്ഞു. ശ്രീലങ്കയെയും മാലിദ്വീപിനെയും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വിവരിച്ചത്. മറ്റ് രാജ്യങ്ങൾ ബിസിനസ് അവസരങ്ങൾ കണ്ടെത്തുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ചപ്പോൾ ശ്രീലങ്കയെയും മാലിദ്വീപിനെയും ദുരിതത്തിലായപ്പോൾ സഹായിച്ചത് ഇന്ത്യ മാത്രമാണ്.

കാരണം 'ആത്മീയതയാണ് ഇന്ത്യയുടെ ആത്മാവ്. ഇന്ത്യ എന്താണ് ചെയ്യേണ്ടത്? നമ്മുടെ സ്വന്തം മാതൃകയിലൂടെ ഈ ആത്മീയതയുടെ അടിസ്ഥാനത്തിൽ എങ്ങനെ ജീവിക്കാമെന്ന് എല്ലാവരോടും പറയുകയാണ്,' അദ്ദേഹം പറഞ്ഞു. അഹങ്കാരമില്ലാതെ ജീവിക്കുക എന്നതാണ് ഇന്ത്യ പിന്തുടരുന്നത്. ചൈന, അമേരിക്ക, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ശ്രീലങ്കയിൽ ബിസിനസ് അവസരങ്ങൾ നോക്കി ശ്രദ്ധതിരിച്ചതെന്നും മോഹൻ ഭാഗവത തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP