Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മല്യയുടെ വായ്പ എഴുതി തള്ളിയ 'നല്ല തീരുമാനത്തെ' അഭിനന്ദിച്ചിട്ടുണ്ട്; 'മല്യയോട് കരുണ ആകാമെങ്കിൽ എന്തുകൊണ്ട് എന്നോടില്ല?'; എസ്‌ബിഐക്ക് ശുചീകരണ തൊഴിലാളി എഴുതിയ കത്ത് ചർച്ചയാകുന്നു

മല്യയുടെ വായ്പ എഴുതി തള്ളിയ 'നല്ല തീരുമാനത്തെ' അഭിനന്ദിച്ചിട്ടുണ്ട്; 'മല്യയോട് കരുണ ആകാമെങ്കിൽ എന്തുകൊണ്ട് എന്നോടില്ല?'; എസ്‌ബിഐക്ക് ശുചീകരണ തൊഴിലാളി എഴുതിയ കത്ത് ചർച്ചയാകുന്നു

മുബൈ: വിജയ് മല്യയുടേതടക്കമുള്ള വമ്പൻ വ്യവസായ പ്രമുഖരുടെ വായ്പകൾ എഴുതിത്ത്ത്ത്ത്ത്തള്ളിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടി ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. വായ്പ തിരിച്ചടക്കുന്നതിൽ മനഃപൂർവ്വം വീഴ്‌ച്ച വരുത്തിയ കിങ് ഫിഷർ അടക്കമുള്ളവയുടെ 7016 കോടി രൂപയുടെ വായ്പയാണ് എഴുതി തള്ളിയത്. 'മല്യയോട് കാട്ടിയ എന്തുകൊണ്ട് തന്നോട് കാണിക്കുന്നില്ല എന്ന ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുംബൈ നാസിക്കിലെ ഒരു ശുചീകരണ തൊഴിലാളി. തന്റെ ഒന്നരലക്ഷത്തിന്റെ വായ്പ എസ്‌ബിഐ എഴുതിത്ത്ത്ത്ത്ത്തള്ളണമെന്നാണ് ബാവുറാവു സൊനാവാനേ എന്നയാളുടെ ആവശ്യം.

ഇക്കാര്യം ചൂണ്ടിക്കാട്ടി ബാവുറാവു എസ്‌ബിഐ അധികൃതർക്ക് കത്തുമെഴുതി. മല്യയുടെ വായ്പ എഴുതിത്ത്ത്ത്ത്ത്തള്ളിയതിന് സമാനമായി തന്റേതും എഴുതി തള്ളണമെന്നാണ് കത്തിലെ ആവശ്യം. നാസിക് ജില്ലയിലെ ത്രയമ്പകേശ്വർ മുൻസിപ്പൽ കൗൺസിൽ ജീവനക്കാരനാണ് ബാഹുറാവു.

ഞാൻ ബാങ്കിന് കത്തെഴുതിയിട്ടുണ്ട്. മുല്യയുടെ വായ്പ എഴുതിത്ത്ത്ത്ത്ത്തള്ളിക്കൊണ്ടുള്ള 'നല്ല തീരുമാനത്തെ' അഭിനന്ദിച്ചിട്ടുമുണ്ട്. അതുപോലെ എന്റെ വായ്പയും എഴുതിത്ത്ത്ത്ത്ത്തള്ളണമെന്നാണ് കത്തിൽ അപേക്ഷിച്ചിരിക്കുന്നത്. മകന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് ഞാൻ വായ്പ എടുത്തിരുന്നത്. ബാവുറാവു സൊനാവാനേ പറയുന്നു. ബാവുറാവുവിന്റെ കത്തിനോട് ബാങ്ക് മാനേജർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വൻകിടക്കാരുടെ 7016 കോടി രൂപ എസ്‌ബിഐ എഴുതിത്ത്ത്ത്ത്ത്തള്ളിയെന്ന പ്രതിപക്ഷ ആരോപണത്തെ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പാർലമെന്റിൽ എതിർത്തിരുന്നു. ഇനം മാറ്റിയതാണെന്നും കിട്ടക്കടമല്ലെന്നുമാണു രാജ്യസഭയിലെ ചർച്ചയ്ക്കിടെ ജയ്റ്റ്‌ലി പറഞ്ഞത്. ഇതിനോടു സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾ യോജിച്ചിരുന്നില്ല. വൻകിട വ്യവസായികളുടെ വായ്പാ കുടിശിക ഇനം മാറ്റി നിഷ്‌ക്രിയ ആസ്തിയാക്കിയെന്നാണ് ജെയ്റ്റ്ലിയുടെ പ്രതികരണം. നിഷ്‌ക്രിയ ആസ്തി ഫലത്തിൽ ബാങ്കുകൾക്ക് കിട്ടാക്കടമാണ്. എസ്‌ബിഐക്ക് ആ തുക തിരിച്ചു കിട്ടാൻ ഇടയില്ലെന്നാണ് ധനകാര്യ വിദഗ്ദ്ധർ പറയുന്നത്.

വായ്പാ തിരിച്ചടവ് ഇല്ലാത്ത അക്കൗണ്ടുകളുടെ എണ്ണം കുറച്ചുകൊണ്ട്, ബാങ്കിന്റെ കിട്ടാക്കട ബാധ്യത ഇല്ലാതാക്കാനുമാണ് കടം എഴുതി തള്ളുന്നതിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്. കിട്ടാക്കടം കുറക്കുന്നത് ബാങ്കിനെ ശക്തിപ്പെടുമെന്നാണ് പൊതുസങ്കൽപ്പം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP