Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാക്‌സീൻ ലഭ്യമാക്കാനായില്ലെങ്കിൽ തൂങ്ങിമരിക്കണോ?; വിവാദ പ്രതികരണവുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ; മന്ത്രിയുടെ പ്രതികരണം വാക്‌സിൻ വിതരണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്

വാക്‌സീൻ ലഭ്യമാക്കാനായില്ലെങ്കിൽ തൂങ്ങിമരിക്കണോ?; വിവാദ പ്രതികരണവുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ; മന്ത്രിയുടെ പ്രതികരണം വാക്‌സിൻ വിതരണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്

സ്വന്തം ലേഖകൻ

ബെംഗളൂരു:കോവിഡ് വാക്‌സീനുകൾ ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ സർക്കാരിലെ ആളുകൾ തൂങ്ങിമരിക്കണമോ എന്ന് കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡ. 'രാജ്യത്ത് എല്ലാവരും വാക്‌സിനേഷൻ എടുക്കണമെന്ന് കോടതി നല്ല ഉദ്ദേശ്യത്തോടെ പറഞ്ഞിട്ടുണ്ട്.

നാളെ കോടതി ഇത്രയും വാക്‌സീൻ നൽകണമെന്ന് പറയുകയും, അത്രയും നിർമ്മിക്കാൻ സാധിക്കാതെയും വന്നാൽ ഞങ്ങൾ തൂങ്ങിമരിക്കണോ?' അദ്ദേഹം ചോദിച്ചു. വാക്സീൻ ക്ഷാമത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക്, കേന്ദ്രമന്ത്രി സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചാണ് ഊന്നിപ്പറഞ്ഞത്.

സർക്കാരിന്റെ തീരുമാനങ്ങൾ ഏതെങ്കിലും രാഷ്ട്രീയ നേട്ടത്താലോ മറ്റേതെങ്കിലും കാരണത്താലോ അല്ല. സർക്കാർ അവരുടെ ജോലി ആത്മാർഥമായും സത്യസന്ധമായും ചെയ്യുന്നുണ്ട്. എന്നാൽ ചില പോരായ്മകൾ ഉയർന്നുവന്നിട്ടുണ്ട്. പ്രായോഗികമായി, ചില കാര്യങ്ങൾ ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമാണ്. ജനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകുന്നത് ഉറപ്പാക്കാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP