Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിന്ന ജയിച്ചുകൊണ്ടിരിക്കുകയാണ്; ദേശീയ പൗരത്വ രജിസ്റ്റർ യാഥാർത്ഥ്യമായാൽ മുസ്ലീങ്ങൾക്ക് പ്രത്യേക രാജ്യം എന്ന തന്റെ വാദം ശരിയായിരുന്നെന്ന് ജിന്ന എവിടെയാണെങ്കിലും പറയുമെന്നും ശശി തരൂർ

ജിന്ന ജയിച്ചുകൊണ്ടിരിക്കുകയാണ്; ദേശീയ പൗരത്വ രജിസ്റ്റർ യാഥാർത്ഥ്യമായാൽ മുസ്ലീങ്ങൾക്ക് പ്രത്യേക രാജ്യം എന്ന തന്റെ വാദം ശരിയായിരുന്നെന്ന് ജിന്ന എവിടെയാണെങ്കിലും പറയുമെന്നും ശശി തരൂർ

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: പൗരത്വ നിയമ ഭേദഗതി ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് കൊണ്ടെത്തിക്കുകയാണെങ്കിൽ ജിന്നയുടെ വാദം ശരിയായിരുന്നു എന്ന് അദ്ദേഹത്തിന് പറയാൻ കഴിയുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ജയ്പൂർ സാഹിത്യോത്സവത്തിൽ നടന്ന മുഖാമുഖം പരിപാടിയിലാണ് തരൂരിന്റെ പ്രസ്താവന. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നത് ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ സാക്ഷാത്കരിക്കുമെന്ന ശശി തരൂരിന്റെ മുൻപ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ജിന്ന ജയിച്ചുവെന്ന് ഞാനൊരിക്കലും പറയില്ല, പക്ഷേ ജയിച്ചുകൊണ്ടിരിക്കുകയാണ്. സിഎഎ എൻപിആറിലേക്കുംഎൻആർസിയേക്കും കൊണ്ടുചെന്നെത്തിക്കുകയാണെങ്കിൽ അതെല്ലാം പിന്തുടരുക ഒരേ രേഖയായിരിക്കും. അങ്ങനെ സംഭവിച്ചാൽ, നിങ്ങൾക്ക് പറയാം ജിന്നയുടെ വിജയം പൂർണമായെന്ന്. ജിന്ന എവിടെയാണെങ്കിലും അദ്ദേഹം പറയും മുസ്ലീങ്ങൾക്ക് ഒരു പ്രത്യേക രാജ്യം വേണമെന്ന തന്റെ വാദം ശരിയായിരുന്നെന്ന്.'-തരൂർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP