Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹിറ്റ്‌ലറുടെ പേരിൽ ഇന്ത്യയിലെമ്പാടും ഐസ്‌ക്രീം വിൽപനയ്ക്ക്: ഞെട്ടലും ദുഃഖവും അറിയിച്ച് ജർമനി; നിരോധിക്കാൻ ആലോചനയുമായി സർക്കാർ

ഹിറ്റ്‌ലറുടെ പേരിൽ ഇന്ത്യയിലെമ്പാടും ഐസ്‌ക്രീം വിൽപനയ്ക്ക്: ഞെട്ടലും ദുഃഖവും അറിയിച്ച് ജർമനി; നിരോധിക്കാൻ ആലോചനയുമായി സർക്കാർ

ഹിറ്റ്‌ലറും ഐസ്‌ക്രീമും തമ്മിൽ എന്തു ബന്ധം...ആകെയുള്ള ബന്ധം ഇപ്പോൾ ഇന്ത്യയിൽ ഹിറ്റ്‌ലറുടെ പേരിൽ ഐസ്‌ക്രീം വിപണിയിലെത്തിയിട്ടുണ്ടെന്നതു മാത്രമാകും. ഇതിന്റെ പിന്നിൽ പ്രത്യേക പ്രത്യയ ശാസ്ത്രമൊന്നുമില്ലെങ്കിലും ഇന്ത്യയിലിറങ്ങിയ ഹിറ്റ്‌ലർ ഐസ്‌ക്രീം ഇപ്പോൾ ആഗോള മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അങ്ങ് ജർമനിയിൽ പോലും ഇന്ത്യൻ ഹിറ്റ്‌ലർ ഐസ്‌ക്രീം വാർത്ത പടർന്നു കഴിഞ്ഞു. എന്നാൽ നാസി ലീഡറുടെ പേരിൽ ഇന്ത്യയിൽ കൊഴുക്കുന്ന ഐസ്‌ക്രീം കച്ചവടത്തിൽ ജർമനി ഇതിനോടകം ഞെട്ടൽ രേഖപ്പെടുത്തിക്കഴിഞ്ഞു.

ഹിറ്റ്‌ലർ ഐസ്‌ക്രീം കോണുകളുടെ കച്ചവടം ആണ് ഇന്ത്യയിലെമ്പാടും പൊടിപൊടിക്കുന്നത്. ഹിറ്റ്‌ലറുടെ വിവിധ ഭാവത്തിലുള്ള ഫോട്ടോകൾ പതിച്ച കാർട്ടനുകളിൽ ഹിറ്റ്‌ലർ ഐസ്‌ക്രീം കോണുകൾ എന്ന് വ്യക്തമായി പതിച്ചിട്ടുമുണ്ട്. ചില കാർട്ടനുകളിലാകട്ടെ സ്വസ്തിക് ഷേപ്പിലുള്ള തൊപ്പി ധരിച്ച ഹിറ്റ്‌ലറെ കാണാമെങ്കിൽ മറ്റു ചില കാർട്ടനുകളിൽ പട്ടാള വേഷത്തിലുള്ള ഹിറ്റ്‌ലറുടെ പടമാണ് പതിപ്പിച്ചിട്ടുള്ളത്. വേഷം ഏതായാലും ഹിറ്റ്‌ലറുടെ സ്ഥായിയായ ഭാവത്തിനു മാത്രം വ്യത്യാസമൊന്നും കാണാനില്ല. പ്രശസ്തമായ ഹിറ്റ്‌ലർ മീശയുടെ എല്ലാ ചിത്രത്തോടൊപ്പമുണ്ട്.

ഹിറ്റ്‌ലറെക്കുറിച്ചുള്ള അറിവിന്റെ അഭാവമാണോ എന്തോ, ഇത്തരം ഐസ്‌ക്രീം കച്ചവടത്തിന് ഇവരെ പ്രേരിപ്പിച്ചതെന്നാണ് മാദ്ധ്യമങ്ങൾ ചോദിക്കുന്നത്. അങ്ങ് ഇന്തോനേഷ്യയിൽ ഹിറ്റ്‌ലർ തീം ഉള്ള പബ്ബുകളും റെസ്റ്റോറന്റുകളും കാണാമെങ്കിലും ഇവിടെ ഹിറ്റ്‌ലർ തീം വെറും ഐസ്‌ക്രീമിൽ മാത്രം ഒതുങ്ങിയെന്നത് ഭാഗ്യം.

എന്നാൽ ഹിറ്റ്‌ലർ ഐസ്‌ക്രീമുകളെകുറിച്ചുള്ള വാർത്ത ജർമനിയിൽ പ്രതിഷേധത്തിനാണ് ഇടവരുത്തിയിരിക്കുന്നത്. വെബ്‌സൈറ്റുകളിലൂടെ ഹിറ്റ്‌ലർ ഐസ്‌ക്രീം വാർത്ത അറിഞ്ഞതോടെ ഇവ പിൻവലിക്കണമെന്ന  ആവശ്യത്തിന് ശക്തിയേറിക്കുകയാണ്. ജർമനിയുടെ അഭ്യർത്ഥന മാനിച്ച് ഇന്ത്യൻ സർക്കാർ ഇക്കാര്യത്തിൽ ഉടൻ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പറയപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP