Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കലാകാരന്മാരെ ആദ്യം അപമാനിച്ചു; ഇപ്പോൾ കായികരംഗത്തും കടന്നു കയറ്റം; ശിവസേനയുടെ ഭീഷണിയെ തുടർന്ന് അമ്പയർ അലിം ദാറെ ഐസിസി പിൻവലിച്ചു

കലാകാരന്മാരെ ആദ്യം അപമാനിച്ചു; ഇപ്പോൾ കായികരംഗത്തും കടന്നു കയറ്റം; ശിവസേനയുടെ ഭീഷണിയെ തുടർന്ന് അമ്പയർ അലിം ദാറെ ഐസിസി പിൻവലിച്ചു

ന്യൂഡൽഹി: അസഹിഷ്ണുതയുടെ നാടായി മാറുകയാണോ ഇന്ത്യ എന്ന മതനിരപേക്ഷ രാജ്യമെന്ന ചോദ്യമാണ് അടുത്തിടെയുണ്ടായ സംഭവങ്ങൾ ഉയർത്തുന്നത്. പാക്കിസ്ഥാൻകാരനായതിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയർത്തിയ ശിവസേന ഇപ്പോൾ കായികരംഗത്തും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഇന്ത്യയിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ കളിപ്പിക്കില്ല എന്ന് വാശി പിടിക്കുന്ന ശിവസേന മത്സരം നിയന്ത്രിക്കാനായി പോലും ഒരു പാക്കിസ്ഥാൻകാരനെ അനുവദിക്കില്ല എന്ന ഭീഷണിയുയർത്തി.

ഇതോടെ, എലൈറ്റ് പാനലിലുള്ള അമ്പയർ അലിം ദാറിനെ ഐസിസി പിൻവലിക്കുകയും ചെയ്തു. ഇന്ത്യ- ദക്ഷിണാഫ്രിക്ക നാലാം ഏകദിനത്തിനായി ഐസിസി നിശ്ചയിച്ചിരുന്നത് അലിം ദാറിനെയാണ്. എന്നാൽ, കടുത്ത പ്രതിഷേധം ശിവസേന ഉയർത്തിയതിനെ തുടർന്ന് അമ്പയറുടെ സുരക്ഷ കൂടി കണക്കിലെടുത്താണു ഐസിസിയുടെ തീരുമാനം.

നേരത്തെ ബിസിസിഐ ആസ്ഥാനത്തേക്കു ശിവസേന പ്രവർത്തകർ തള്ളിക്കയറിയിരുന്നു. സംഭവത്തിൽ 10 ശിവസേന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരേ ഐപിസി 141, 143, 149 തുടങ്ങിയ വകുപ്പുകൾ ചുമത്തി. ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്ന വിഷയം ചർച്ച ചെയ്യുവാനായി വിളിച്ചു ചേർത്ത യോഗത്തിലേക്കാണു ശിവസേനക്കാർ തള്ളികയറിയത്.

ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്ന ചർച്ചകൾക്കായി ബിസിസിഐ അധ്യക്ഷൻ ശശാങ്ക് മനോഹറും പിസിബി അധ്യക്ഷൻ ഷെഹരിയാർ ഖാനും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുവാൻ തീരുമാനിച്ചിരുന്നു. ഇതിനായി ഷെഹരിയാർ ഖാൻ മുംബൈയിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ശിവസേന പ്രവർത്തകർ രാവിലെ ബിസിസിഐ ആസ്ഥാനത്തേക്കു തള്ളിക്കയറിയതോടെ ചർച്ച മാറ്റിവയ്ക്കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് അമ്പയറുടെ കാര്യത്തിൽ ഐസിസി തീരുമാനമെടുത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഐസിസി ട്വന്റി 20 ലോകകപ്പ് ബഹിഷ്‌കരിക്കാൻ ആലോചിക്കുകയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP