Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ തൂങ്ങി മരണം ആത്മഹത്യെന്ന് ഉറപ്പിച്ച് യുപി പൊലീസ്; രോഗ ഭയത്താലുള്ള നിരാശയാണ് കാരണമെന്നും വിശദീകരണം

മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ തൂങ്ങി മരണം ആത്മഹത്യെന്ന് ഉറപ്പിച്ച് യുപി പൊലീസ്; രോഗ ഭയത്താലുള്ള നിരാശയാണ് കാരണമെന്നും വിശദീകരണം

ലക്‌നൗ: ഉത്തർപ്രദേശ് പ്രിൻസിപ്പൽ സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായി സഞ്ജീവ് ദൂബെയുടെ ആത്മഹത്യ രോഗം അലട്ടിയ നിരാശ മൂലമെന്ന് പൊലീസ്. ഔദ്യോഗിക വസതിയിൽ കഴിഞ്ഞ ദിവസമാണ് ദൂബെ ആത്മഹത്യ ചെയ്തത്.

ആത്മഹത്യാ കുറിപ്പിൽ നിന്നാണ് ആത്മഹത്യയുടെ കാരണം പൊലീസ് ഉറപ്പിക്കുന്നത്. അസ്ഥി ക്ഷയമെന്ന രോഗം അലട്ടിയിരുന്നു. ഭാവിയിൽ ഇത് ഗുരുതര ശാരീരിക പ്രശ്‌നമാകുമെന്ന് ദൂബെ ഭയന്നു. ഇതിലുള്ള നിരാശയാണ് അത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചത്.

ഔദ്യോഗിക വസതിയിലെ പഠന മുറിയുടെ ഉത്തരത്തിൽ കെട്ടിത്തൂങ്ങിയായിരുന്നു മരണം. പൊലീസ് വാതിൽ ചവിട്ട് തുറന്നാണ് മുറിക്കുള്ളിൽ പ്രവേശിച്ച് പരിശോധന നടത്തിയത്. ആത്മഹത്യാകുറിപ്പും കണ്ടെത്തി. അകത്ത് നിന്ന് പൂട്ടിയ മുറിയായതു കൊണ്ട് തന്നെ മറ്റ് സംശയങ്ങളുമില്ല. രണ്ടാഴ്ചയായി ദൂബെ ഓഫീസിൽ പോകാറില്ലായിരുന്നു.

വീട്ടിൽ നിന്ന് ദൂബെ വളരെ നേരെ പുറത്തിറങ്ങാത്തതിനെ തുടർന്നുള്ള പരിശോധനയിലാണ് ആത്മഹത്യ ചെയ്ത കാര്യം പുറത്തറിയുന്നത്. 1987 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ദൂബെ. ഐഎഫ്എസുകാരിയായ മമംത ദൂബെയാണ് ഭാര്യ. മകളുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP