Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദൗലത് ബേഗ് ഓൾഡിയിൽ രാത്രിയിലും ചിനൂക് പറന്നുയർന്നത് ചൈന അതിർത്തിയിൽ സേനാവിന്യാസം ശക്തമാക്കുന്നു എന്ന റിപ്പോർട്ടിന് പിന്നാലെ; സമുദ്രനിരപ്പിൽ നിന്ന് 16,000 അടി ഉയരത്തിലും സൈനികർക്ക് പിന്തുണയുമായി ചിനൂക് ഹെലികോപ്റ്റർ എത്തും

ദൗലത് ബേഗ് ഓൾഡിയിൽ രാത്രിയിലും ചിനൂക് പറന്നുയർന്നത് ചൈന അതിർത്തിയിൽ സേനാവിന്യാസം ശക്തമാക്കുന്നു എന്ന റിപ്പോർട്ടിന് പിന്നാലെ; സമുദ്രനിരപ്പിൽ നിന്ന് 16,000 അടി ഉയരത്തിലും സൈനികർക്ക് പിന്തുണയുമായി ചിനൂക് ഹെലികോപ്റ്റർ എത്തും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ചൈന അതിർത്തിയിൽ തങ്ങളുടെ സൈനിക സാന്നിധ്യം വർധിപ്പിക്കുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. രാത്രികാലങ്ങളിലും ചിനൂക് ഹെലികോപ്റ്റർ പറത്തി വ്യോമസേന. ലഡാക്കിലെ തന്ത്രപ്രധാനമായ ദൗലത് ബേഗ് ഓൾഡിയിലാണ് വ്യോമസേന ചിനൂക് ഹെലികോപ്റ്റർ രാത്രിയിൽ പറത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 16,000 അടി ഉയരത്തിലുള്ള ഇവിടേക്ക് രാത്രികാലങ്ങളിൽ സേനയ്ക്കാവശ്യമായ ആയുധങ്ങളും മറ്റ് സാധനങ്ങളും എത്തിക്കാനാകുമോ എന്ന പരിശോധനയുടെ ഭാ​ഗമായാണ് ചിനൂക് പറത്തിയത്.

ഉയർന്ന പ്രദേശങ്ങളിലേക്കു സൈന്യത്തെയും ഭാരമേറിയ യന്ത്രങ്ങളും എത്തിക്കാൻ സാധിക്കുന്ന ഹെലികോപ്റ്ററാണ് ചിനൂക്. വാഹനങ്ങൾക്കെത്താൻ കഴിയാത്ത ദുർഘട ഇടങ്ങളിലേക്കു സേനയ്ക്കാവശ്യമായ ഭാരമേറിയ യന്ത്രങ്ങൾ, ആയുധങ്ങൾ എന്നിവ എത്തിക്കുകയെന്നതാണു ചിനൂക് ഹെലികോപ്റ്ററുകളുടെ ദൗത്യം. അമേരിക്കൻ നിർമ്മിത ചിനൂക്കിന് രാത്രിയിലും കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കും. അഫ്ഗാൻ യുദ്ധസമയത്ത് അവിടുത്തെ മലനിരകളിൽ കാര്യക്ഷമമായ പോരാട്ടത്തിന് അമേരിക്കൻ സൈന്യത്തെ സഹായിച്ചതിൽ ചിനൂക്കിന്റെ സാന്നിധ്യം ഒരു ഘടകമാണ്. ഇതിന്റെ മുന്നിലും പിന്നിലും അതീവ ശക്തിയേറിയ യന്ത്രത്തോക്കുകൾ ഘടിപ്പിച്ചിട്ടുണ്ട്. താഴെയുള്ള സൈന്യത്തിന് പിന്തുണ നൽകാൻ ഇതിലൂടെ സാധിക്കും.

അക്സായ് ചിന്നിൽ വൻതോതിൽ ചൈനീസ് സൈന്യം തമ്പടിച്ചിരിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ദൗലത് ബേഗ് ഓൾഡിയിൽ ചിനൂക് ഹെലികോപ്റ്ററുകൾ പറത്താൻ വ്യോമസേന തീരുമാനിച്ചത്. ‍ഡിബിഒയിൽ വിമാനമിറക്കാൻ സാധിക്കാതെ വന്നാൽ ആയുധങ്ങളും മറ്റും എത്തിക്കാൻ ചിനൂക് ഹെലികോപ്റ്ററുകളെ ആശ്രയിക്കേണ്ടി വരും. സമുദ്രനിരപ്പിൽ നിന്ന് 16,000 അടി ഉയരത്തിലുള്ള ദൗലത് ബേഗ് ഓൾഡി യഥാർഥ നിയന്ത്രണരേഖയിലെ ഇന്ത്യയിലെ അവസാനത്തെ ഔട്ട് പോസ്റ്റാണ്. കാരക്കോറം ചുരത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഡിബിഒ ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമാണ്. ഇത്രയും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ചിനൂക് രാത്രിയിൽ എത്തിച്ച് ഉപയോഗിക്കാൻ സാധിക്കുമോ എന്ന കാര്യത്തിലാണ് പരിശോധന നടക്കുന്നത്.

രാത്രിയിലും കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുമെന്നതാണ് പ്രധാന ചിനൂക്കിന്റെ മെച്ചം. ലോകത്തു നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നാണു അമേരിക്കൻ നിർമ്മിതമായ ചിനൂക്. 1962ലാണ് ഹെലികോപ്റ്റർ ആദ്യ പറക്കൽ നടത്തിയത്. അഫ്ഗാനിസ്ഥാൻ, ഇറാഖ്, വിയറ്റ്നാം യുദ്ധങ്ങളിൽ യുഎസ് സേന ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 16,000 അടി ഉയരത്തിൽലുള്ള ദൗലത് ബേഗ് ഓൾഡി ഇന്ത്യൻ സൈന്യത്തിന്റെ യഥാർഥ നിയന്ത്രണരേഖയിലെ അവസാനത്തെ ഔട്ട് പോസ്റ്റാണ്. കാരക്കോറം ചുരത്തിന് സമീപമുള്ള ഇവിടം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.

ദാർബൂക്കിൽ നിന്ന് ഷൈയോക്ക് നദി കടന്ന് നിയന്ത്രണരേഖക്ക് തൊട്ടുകിടക്കുന്ന ദൗലത് ബേഗ് ഓൾഡിയിലേക്ക് ഇന്ത്യ റോഡ് നിർമ്മിച്ചതോടെ സൈനികസാമഗ്രികൾ അതിർത്തിയിലെത്തിച്ച് തങ്ങളുടെ അധീനതയിലുള്ള അക്സായ് ചിൻ ഇന്ത്യ തിരിച്ചുപിടിക്കുമോയെന്ന് ചൈന വല്ലാതെ ഭയപ്പെട്ടിരുന്നു. സൈനികതന്ത്രപരമായും സാമ്പത്തികപരമായും ചൈനയെ സംബന്ധിച്ചിടത്തോളം അക്സായ് ചിൻ പരമപ്രധാനമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP