Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യന്ത്രത്തകരാറിനെ തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്റർ ഹൈവേയിൽ ഇറക്കി; യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് പൊലീസ്

യന്ത്രത്തകരാറിനെ തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്റർ ഹൈവേയിൽ ഇറക്കി; യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ചണ്ഡീഗഢ്: വ്യോമസേനയുടെ ഹെലികോപ്റ്റർ ഹൈവേയിൽ അടിയന്തരമായി ഇറക്കി. ഹരിയാനയിലെ സോനിപത്തിലാണ് സംഭവം. ഹെലികോപ്റ്റർ റോഡിലിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹെലികോപ്റ്റർ റോഡിലേക്ക് ഇറങ്ങുമ്പോൾ ഒരാൾ റോഡിൽ നിന്ന് നിർദ്ദേശങ്ങൾ നൽകുന്നതും ദൃശ്യങ്ങളിൽ കാണാം. ഹെലികോപ്റ്ററിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് പൊലീസ് വ്യക്തമാക്കി. യന്ത്ര തകരാർ മൂലമാണ് ഹെലികോപ്റ്റർ തിരിച്ചിറക്കേണ്ടിവന്നതെന്ന് പൊലീസ് വ്യക്തമാക്കി.

നാല് പേരുമായി സഞ്ചരിച്ച ഫ്രഞ്ച് നിർമ്മിത ചീറ്റ ഹെലികോപ്റ്റർ ഹരിയാനയിലെ സോനിപത്ത് കെഎംപി എക്സ്‌പ്രസ് വേയിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. വ്യോമസേന ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവ സ്ഥലത്തെത്തുകയും യന്ത്ര തകരാർ പരിഹരിച്ച ശേഷം ഒരു മണിക്കൂറിനുള്ളിൽ ഹെലികോപ്റ്റർ റോഡിൽ നിന്ന് മാറ്റുകയും ചെയ്തു. ഹെലികോപ്റ്റർ ഇറങ്ങുന്ന സമയത്ത് എക്സ്‌പ്രസ് ഹൈവേയിൽ ബാരിക്കേട് വെച്ച് ഗതാഗതം നിയന്ത്രിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP