Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താജ്മഹലും കുത്തബ് മിനാറും ചെങ്കോട്ടയും അടിമത്തത്തിന്റെ പ്രതീകങ്ങൾ; താജ്മഹൽ പൊളിക്കാൻ തീരുമാനിച്ചാൽ പൂർണമായി പിന്തുണയ്ക്കും; വിവാദ പ്രസ്താവനയുമായി അസംഖാൻ വീണ്ടും

താജ്മഹലും കുത്തബ് മിനാറും ചെങ്കോട്ടയും അടിമത്തത്തിന്റെ പ്രതീകങ്ങൾ; താജ്മഹൽ പൊളിക്കാൻ തീരുമാനിച്ചാൽ പൂർണമായി പിന്തുണയ്ക്കും; വിവാദ പ്രസ്താവനയുമായി അസംഖാൻ വീണ്ടും

മറുനാടൻ മലയാളി

ലക്‌നൗ:താജ്മഹലും കുത്തബ് മിനാറും ചെങ്കോട്ടയും അടിമത്തത്തിന്റെ പ്രതീകങ്ങൾ; താജ്മഹൽ പൊളിക്കാൻ തീരുമാനിച്ചാൽ പൂർണമായി പിന്തുണയ്ക്കും; വിവാദ പ്രസ്താവനയുമായി അസംഖാൻ വീണ്ടും

ഉത്തർപ്രദേശിൽ യോഗി ആദിത്യ നാഥ് സർക്കാർ താജ് മഹലിനെ ടൂറിസം മാപ്പിൽ നിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. ഇതിന്റെ തുടർച്ചയായാണ് താജ് മഹൽ പൊളിക്കാൻ യുപി സർക്കാർ തീരുമാനിച്ചാൽ പൂർണമായി പിന്തുണയ്ക്കുമെന്നു സമാജ്‌വാദിപാർട്ടിയുടെ മുതിർന്ന നേതാവ് അസംഖാൻ പറഞ്ഞത്.

'യോഗി ആദിത്യനാഥിന്റെ തീരുമാനം നല്ലതാണ്. കുറച്ചു കാലങ്ങളായി തുടരുന്ന പ്രശ്‌നമാണിത്. താജ് മഹൽ, കുത്തബ് മിനാർ, ചെങ്കോട്ട, പാർലമെന്റ് തുടങ്ങിയവ അടിമത്തത്തിന്റെ പ്രതീകങ്ങളാണ്. ഇവ പൊളിക്കാൻ സർക്കാർ തീരുമാനിച്ചാൽ പിന്തുണയ്ക്കും.'അസംഖാൻ പറഞ്ഞു.

ഹിന്ദുത്വവുമായി ബന്ധമില്ലാത്ത സ്ഥലങ്ങളെ ഒഴിവാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. വിനോദസഞ്ചാര വകുപ്പ് പുറത്തിറക്കിയ ലഘുലേഖയിലാണ് താജ്മഹലിനെ ഒഴിവാക്കിയത്.

ഉത്തർപ്രദേശിൽ വരുന്ന സഞ്ചാരികൾ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയിരുന്നു. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിനെ സർക്കാർ ഇതിൽനിന്നു ഒഴിവാക്കി. മുഖ്യമന്ത്രിയോഗി ആദ്ത്യനാഥ് പ്രധാനപുരോഹിതനായ ഗോരഖ്പൂരിലെ ക്ഷേത്രം വരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂറിസം മന്ത്രി റിതാ ബഹുഗുണയാണ് ലഘുലേഖ പുറത്തിറക്കിയത്.

അതേസമയം, താജ് മഹലിനെ ഒഴിവാക്കിയ വിവാദത്തിൽ വിശദീകരണവുമായി സംസ്ഥാന ടൂറിസം മന്ത്രി റീത്ത ബഹുഗുണ ജോഷി രംഗത്തെത്തി. താജ് മഹൽ നമ്മുടെ പൈതൃക കേന്ദ്രവും ലോകത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവുമാണ്. താജ് മഹലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സർക്കാർ മുന്തിയ പരിഗണനയാണു നൽകുന്നതെന്നും മന്ത്രി പറഞ്ഞു.വിവാദ പരാമർശങ്ങൾക്കു പേരുകേട്ടയാളാണ് മുൻ മന്ത്രി കൂടിയായ അസംഖാൻ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP