Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജീവിനെ വിവാഹം കഴിച്ചത് സുന്ദരനായതിനാൽ; സോണിയ ഗാന്ധി പറഞ്ഞതു വെളിപ്പെടുത്തി പാക്കിസ്ഥാൻ മുൻ വിദേശകാര്യമന്ത്രിയുടെ പുസ്തകം

രാജീവിനെ വിവാഹം കഴിച്ചത് സുന്ദരനായതിനാൽ; സോണിയ ഗാന്ധി പറഞ്ഞതു വെളിപ്പെടുത്തി പാക്കിസ്ഥാൻ മുൻ വിദേശകാര്യമന്ത്രിയുടെ പുസ്തകം

ലാഹോർ: അതീവ സുന്ദരനായതിനാലാണ് രാജീവ് ഗാന്ധിയെ സോണിയ ഗാന്ധി വിവാഹം കഴിച്ചതെന്ന് പാക്കിസ്ഥാൻ മുൻ വിദേശകാര്യമന്ത്രി ഖുർഷിദ് കസുരി. തമാശ കലർന്ന ഒരു ചിരിയോടെ സോണിയ പറഞ്ഞതായി കസുരിയുടെ പുതിയ പുസ്തകത്തിലാണു പരാമർശമുള്ളത്.

നെയ്തർ എ ഹോക്ക് നോർ എ ഡവ് എന്ന ഖുർഷിദ് കസുരിയുടെ പുസ്തകത്തിലാണ് കോൺഗ്രസ് അധ്യക്ഷയെയും രാജീവ് ഗാന്ധിയെയും കുറിച്ചു പ്രതിപാദിക്കുന്നത്.

പാക്കിസ്ഥാൻ പ്രസിഡന്റായിരുന്ന പർവേസ് മുഷ്‌റഫ് 2005ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ അദ്ദേഹത്തോടൊപ്പം ഖുർഷിദ് കസുരിയും എത്തിയിരുന്നു. ഈ വരവിൽ സോണിയയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. മുഷറഫുമായുള്ള കൂടിക്കാഴ്ചയ്ക്കു മുമ്പാണ് ഖുർഷിദും സോണിയയും തമ്മിൽ കണ്ടത്. ഈ സമയം നട്‌വർ സിങും സോണിയക്കൊപ്പം ഉണ്ടായിരുന്നു.

രാജീവിനെ കേംബ്രിഡ്ജ് സർവകലാശാലയിൽ വച്ച് കണ്ടകാര്യം സോണിയയോട് ഖുർഷിദ് പറഞ്ഞപ്പോഴാണ് സോണിയ ഇക്കാര്യം പറഞ്ഞതെന്നും പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗാന്ധിജിയുടെയും ജവഹർലാൽ നെഹ്‌റുവിന്റെയും സുഹൃത്തായ മിയാൻ ഇഫ്തിഖർ ഉദ് ദിന്റെ മകൻ സൊഹൈൽ ഇഫ്തിഖറിനൊപ്പം പോകുമ്പോഴാണ് രാജീവിനെ മസുരി കണ്ടത്. സുന്ദരനായ ആ ചെറുപ്പക്കാരൻ ആരാണെന്നു സൊഹൈലിനോടു ചോദിച്ചപ്പോൾ നെഹ്‌റുവിന്റെ ചെറുമകനാണെന്നു മറുപടി ലഭിച്ചു.

ഇക്കാര്യം പറഞ്ഞപ്പോഴാണ് 'സുന്ദരനായതുകൊണ്ടാണ് രാജീവ് ഗാന്ധിയെ താൻ വിവാഹം ചെയ്തതെ'ന്ന് ചെറുചിരിയോടെ സോണിയ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP