Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുട്ടികളുടെ പരിപാടിയിൽ പ്രധാനമന്ത്രിയെ വിമർശിച്ചു; സീ തമിഴ് ചാനലിന് നോട്ടീസ് അയച്ച് കേന്ദ്രം; നടപടി തമിഴ്‌നാട് ബിജെപി ഐ.ടി ആൻഡ് സോഷ്യൽ മീഡിയ സെൽ സംസ്ഥാന പ്രസിഡന്റിന്റെ പരാതിയിൽ

കുട്ടികളുടെ പരിപാടിയിൽ പ്രധാനമന്ത്രിയെ വിമർശിച്ചു; സീ തമിഴ് ചാനലിന് നോട്ടീസ് അയച്ച് കേന്ദ്രം; നടപടി തമിഴ്‌നാട് ബിജെപി ഐ.ടി ആൻഡ് സോഷ്യൽ മീഡിയ സെൽ സംസ്ഥാന പ്രസിഡന്റിന്റെ പരാതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സീ തമിഴ് ചാനലിലെ ജൂനിയർ സൂപ്പർ സ്റ്റാർ സീസൺ 4ൽ രണ്ടു കുട്ടികൾ അവതരിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചുവെന്ന ബിജെപിയുടെ പരാതിയിൽ കേന്ദ്ര വാർത്താ വിനിമയ വിതരണ മന്ത്രാലയം നോട്ടീസ് അയച്ചു. സീ എന്റർടൈയന്മെന്റ് എന്റർപ്രൈസസിനാണ് നോട്ടീസ് അയച്ചത്. തമിഴ്‌നാട് ബിജെപി ഐ.ടി ആൻഡ് സോഷ്യൽ മീഡിയ സെൽ സംസ്ഥാന പ്രസിഡന്റ് സി.ടി.ആർ നിർമൽ കുമാറിന്റെ പരാതിയിലാണ് നടപടി. നേരത്തേ നിർമൽ കുമാർ ചാനൽ അധികൃതർക്ക കത്തെഴുതിയിരുന്നു.

ജനുവരി 15ന് സീ തമിഴ് ചാനലിൽ സംപ്രേഷണം ചെയ്ത ജൂനിയർ സൂപ്പർ സ്റ്റാർ സീസൺ 4 പരിപാടിക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പറയുന്നു. നോട്ടീസിനൊപ്പം ബിജെപി നേതാവിന്റെ പരാതിയും ഉൾപ്പെടുത്തിയിരുന്നു. ഏഴുദിവസത്തിനകം നോട്ടീസിന് മറുപടി നൽകാനാണ് നിർദ്ദേശം. അല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.

ജനുവരി 15ന സംപ്രേഷണം ചെയ്ത പരിപാടിക്കിടെ നോട്ട് നിരോധനം, പ്രധാനമന്ത്രിയുടെ വസ്ത്രധാരണം, വിദേശ യാത്രകൾ, ഓഹരി വിറ്റഴിക്കൽ തുടങ്ങിയവ സംബന്ധിച്ച പരാമർശങ്ങളാണ പ്രതിഷേധത്തിന കാരണമായത്. തമിഴ ഹാസ്യ നടൻ വടിവേലുവി!!െന്റ 'ഇംസൈ അരസൻ 23ാം പുലികേസി'യെന്ന സിനിമയിലെ കഥാപാത്രങ്ങളെ അനുകരിച്ചായിരുന്നു അവതരണം.

കുട്ടികളുടെ രണ്ടു മിനിറ്റ് ദൈർഘ്യമുള്ള സ്‌കിറ്റ അവതരണത്തെ വിധികർത്താക്കളും അവതാരകരും മറ്റും കൈയടിച്ച പ്രോത്സാഹിപ്പിച്ചിരുന്നു. വിവാദമായതോടെ ചാനലിന്റെ വെബ്സൈറ്റിൽനിന്ന് പ്രസ്തുത ഭാഗം നീക്കം ചെയ്യുമെന്നും പുനഃസംപ്രേഷണം ചെയ്യില്ലെന്നും ചാനൽ മേധാവികൾ ബിജെപി കേന്ദ്രങ്ങളെ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP