Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

'എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ ഉള്ളി ടേസ്റ്റ് ചെയ്തിട്ടില്ല; പിന്നെ എന്നെപ്പോലൊരാൾക്കെങ്ങനെ ഉള്ളിവിലയെ കുറിച്ച് അറിയാനാകും'; ഉയരുന്ന ഉള്ളിവിലയെ കുറിച്ച് ചോദിച്ചപ്പോൾ താൻ വെജിറ്റേറിയനാണെന്ന് മറുപടി നൽകി കേന്ദ്രമന്ത്രി അശ്വിനി ചൗബേ

'എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ ഉള്ളി ടേസ്റ്റ് ചെയ്തിട്ടില്ല; പിന്നെ എന്നെപ്പോലൊരാൾക്കെങ്ങനെ ഉള്ളിവിലയെ കുറിച്ച് അറിയാനാകും'; ഉയരുന്ന ഉള്ളിവിലയെ കുറിച്ച് ചോദിച്ചപ്പോൾ താൻ വെജിറ്റേറിയനാണെന്ന് മറുപടി നൽകി കേന്ദ്രമന്ത്രി അശ്വിനി ചൗബേ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യത്ത് ഉള്ളിവില തീപിടിച്ച് കുതിക്കുമ്പോൾ ലാഘവത്തോടെ മറുപടി നൽകി കേന്ദ്രമന്ത്രിമാർ. താൻ അധികം ഉള്ളി കഴിക്കാറില്ലെന്ന നിർമ്മലാ സീതാരാമന്റെ പരാമർശത്തിന് പിന്നാലെ വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി അശ്വിനി ചൗബേയും രംഗത്തെത്തി. ജീവിതത്തിൽ ഒരിക്കൽ പോലും ഉള്ളി ടേസ്റ്റ് ചെയ്യാത്ത തനിക്ക് ഉള്ളിവില എങ്ങനെ അറിയാനാകും എന്നായിരുന്നു അശ്വിനി ചൗബേയുടെ പ്രതികരണം.

ഞാൻ വെജിറ്റേറിയനാണ്. എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ ഉള്ളി ടേസ്റ്റ് ചെയ്തിട്ടില്ല. പിന്നെ എന്നെപ്പോലൊരാൾക്കെങ്ങനെ ഉള്ളിവിലയെ കുറിച്ച് അറിയാനാകും എന്നായിരുന്നു മന്ത്രി ചോദിച്ചത്. നേരത്തെ പ്രതിരോധമന്ത്രി നിർമല സീതാരാമന്റെ പാർലമെന്റിലെ ഒരു പരാമർശം വിവാദമായിരുന്നു. 'ഞാൻ അധികം ഉള്ളിയോ വെളുത്തുള്ളിയെ കഴിക്കാറില്ല. ഉള്ളിക്ക് ഭക്ഷണത്തിൽ അധികം പ്രാധാന്യം കൊടുക്കാത്ത ഒരു കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്'- ഈ മറുപടിയാണ് വിവാദത്തിലായത്.

Stories you may Like

എന്നാൽ നിർമല സീതാരാമൻ ഒരു ചോദ്യത്തിന് മറുപടി നൽകുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായിരുന്നു.. 'നിങ്ങൾ ഈജിപ്ഷ്യൻ ഉള്ളി കഴിക്കുന്നതുകൊണ്ടാണോ ആഭ്യന്തര വിതരണവും വിലയും നിയന്ത്രിക്കുന്നതിനായി ഈജിപ്തിൽ നിന്ന് ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയത്?' എന്ന ചോദ്യത്തിന്റെ മറുപടിയായിരുന്നു നിർമല സീതാരാമൻ പറഞ്ഞത്.

ഉള്ളിയുടെ വില നിയന്ത്രാതീതമായി വർധിക്കുകയാണ്. കഴിഞ്ഞ ചെറുകിട വ്യാപാരികളിൽ 120 രൂപവരെയാണ് ഉള്ളിയുടെ വില. രാജ്യത്ത് പലയിടത്തും ഉള്ളിവില 150 രൂപയും കടന്നതിനെ തുടർന്നു വലിയ പ്രതിഷേധമാണു കേന്ദ്രസർക്കാരിനെതിരെ പാർലമെന്റിന് അകത്തും പുറത്തും ഉയരുന്നത്. ചൊവ്വാഴ്ച ഇന്ത്യയിൽ ഉള്ളിയുടെ ശരാശരി വില കിലോയ്ക്ക് 75 രൂപയായിരുന്നു. പോർട് ബ്ലെയറിലായിരുന്നു ഏറ്റവും കൂടിയ വില. കിലോയ്ക്ക് 140 രൂപ. ഉള്ളിക്കും തക്കാളിക്കും രാജ്യത്ത് വില വർധിക്കുന്നതു സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. അതിനിടെയാണു കേന്ദ്രമന്ത്രിയുടെ പ്രസ്താവന വിവാദത്തിലായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP