Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിദേശമാതൃകയിൽ ഭാര്യയെ പ്രകൃവിരുദ്ധ പീഡനത്തിന് സുഹൃത്തിനു കാഴ്ചവച്ച് ഭർത്താവ്; മകന്റെ ലൈംഗിക വൈകൃതത്തിനു കൂട്ടുനിന്ന് സ്വന്തം അമ്മ; യുവതിയുടെ പരാതിയിൽ ഇരുവരും അറസ്റ്റിലായത് ഹൈദരാബാദിൽ

വിദേശമാതൃകയിൽ ഭാര്യയെ പ്രകൃവിരുദ്ധ പീഡനത്തിന് സുഹൃത്തിനു കാഴ്ചവച്ച് ഭർത്താവ്; മകന്റെ ലൈംഗിക വൈകൃതത്തിനു കൂട്ടുനിന്ന് സ്വന്തം അമ്മ; യുവതിയുടെ പരാതിയിൽ ഇരുവരും അറസ്റ്റിലായത് ഹൈദരാബാദിൽ

ഹൈദരാബാദ്: സുഹൃത്തുക്കളുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിലേർപെടാൻ ഭർത്താവ് നിർബന്ധിച്ചുവെന്ന് 21കാരിയുടെ പരാതി. ആവശ്യം അംഗീകരിക്കുന്നതുവരെ ഭർത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും ഹൈദരാബാദ് സ്വദേശിയായ യുവതി പൊലീസിൽ പരാതിപെട്ടു. സംഭവത്തെ കുറിച്ചറിയാമായിരുന്ന ഭർതൃഗൃഹത്തിലുള്ളവർ ഭർത്താവിനെ അനുസരിക്കേണ്ടത് തന്റെ കടമയാണെന്ന് പറഞ്ഞെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

ഓസ്ട്രേലിയയിൽ ഉന്നത പഠനത്തിന് പോയ 26കാരനായ യുവതിയുടെ ഭർത്താവ് ഫെബ്രുവരിയിലാണ് തിരികെയത്തിയത്. ഇതിനു ശേഷം ഭർത്താവ് തന്നോട് മോശമായി പെരുമാറുകയായിരുന്നെന്ന് യുവതി മൊഴി നൽകി.
അയാളെന്നെ ഒരു ടിഷ്യു പേപ്പർ പോലെ ഉപയോഗിച്ച് തള്ളുകയായിരുന്നു. വിദേശരാജ്യങ്ങളിൽ ഒരു സ്ത്രീ പലരുമായും ലൈംഗിക ബന്ധത്തിലേർപെടുമെന്നും തനിക്കതിവിടെ കാണണമെന്നും ഭർത്താവ് ആവശ്യപെടുകയായിരുന്നുവെന്നും യുവതി പറയുന്നു.

വിദേശത്തായിരുന്നപ്പോൾ ഇന്റർനെറ്റ് വഴി ഭാര്യയുമായി ബന്ധപെട്ടിരുന്ന ഇയാൾ നഗ്‌ന ചിത്രങ്ങളും വീഡിയോയും അയക്കാൻ യുവതിയെ നിർബന്ധിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ ചിത്രങ്ങൾ ഇയാൾ സുഹൃത്തുക്കളെ കാണിക്കുകയും ചെയ്തിരുന്നു. ഭർത്താവ് നാട്ടിൽ മടങ്ങിയെത്തിയശേഷമാണ് സുഹൃത്തുക്കളുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചത്.

വിവാഹത്തിന് ഭർതൃ വീട്ടുകാർ രണ്ടു ലക്ഷം രൂപ സ്ത്രീധനമായി നൽകിയിരുന്നെന്നും ഭർത്താവിന്റെ വിദേശ യാത്രയ്ക്ക് അഞ്ചു ലക്ഷം രൂപ കൂടി കൊടുക്കണം എന്നാവശ്യപെട്ട് ഇയാൾ ഭീഷണിപെടുത്തിയെന്നും പരാതിക്കാരി പറഞ്ഞു.

യുവതിയുടെ പരാതിയിൽ ഭർത്താവിനെയും, അമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭർത്താവ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും ഇത് ഇയാളുടെ അമ്മയ്ക്ക് മുൻപേ അറിയാമായിരുന്നെന്നും ഹൈദരാബാദ് ഡിസിപി സത്യനാരായണ പറഞ്ഞു. യുവതിയെ പീഡിപ്പിച്ച ഭർതൃ സുഹൃത്ത് ചാന്ദ് മുഹമ്മദിനെ പൊലീസ് അന്വേഷിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP