Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അധികൃതർക്കു മനം മാറ്റം വരാൻ ഒരു വിദ്യാർത്ഥിയുടെ രക്തസാക്ഷിത്വം വേണ്ടിവന്നു; ഹൈദരാബാദ് സർവകലാശാലയിൽ ദളിത് വിദ്യാർത്ഥികൾക്കെതിരായ സസ്‌പെൻഷൻ പിൻവലിച്ചു; സ്മൃതി ഇറാനി രാജ്യത്തോടു മാപ്പു പറയണമെന്നു കെജ്‌രിവാൾ

അധികൃതർക്കു മനം മാറ്റം വരാൻ ഒരു വിദ്യാർത്ഥിയുടെ രക്തസാക്ഷിത്വം വേണ്ടിവന്നു; ഹൈദരാബാദ് സർവകലാശാലയിൽ ദളിത് വിദ്യാർത്ഥികൾക്കെതിരായ സസ്‌പെൻഷൻ പിൻവലിച്ചു; സ്മൃതി ഇറാനി രാജ്യത്തോടു മാപ്പു പറയണമെന്നു കെജ്‌രിവാൾ

ഹൈദരാബാദ്: രോഹിത് വെമുല എന്ന വിദ്യാർത്ഥിയുടെ ആത്മഹത്യ സൃഷ്ടിച്ച വിവാദങ്ങൾക്കു പിന്നാലെ ഹൈദരാബാദ് സർവകലാശാലയിലെ ദളിത് വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചു.

നാലു പി.എച്ച്.ഡി വിദ്യാർത്ഥികളുടെ സസ്‌പെൻഷനാണു പിൻവലിച്ചത്. ആത്മഹത്യ ചെയ്ത രോഹിത് വെമുലയ്‌ക്കൊപ്പം സസ്‌പെൻഡ് ചെയ്തിരുന്ന നാല് വിദ്യാർത്ഥികളെയാണ് തിരിച്ചെടുത്തത്.

യൂണിവേഴ്‌സിറ്റി എക്‌സിക്യുട്ടീവ് കൗൺസിലാണ് സസ്‌പെൻഷൻ പിൻവലിക്കാനുള്ള തീരുമാനമെടുത്തത്. സോന്ത പ്രശാന്ത്, പെപപുഡി വിജയ് കുമാർ, ശേഷായ് ചെമ്മുദുഗുന്ദ, വേൽപുല സുങ്കണ്ണ എന്നിവരെയാണ് തിരിച്ചെടുത്തത്.

രോഹിതിന്റെ ആത്മഹത്യ വൻ പ്രക്ഷോഭം അഴിച്ചുവിട്ട സാഹചര്യത്തിലാണു സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചത്. സർവകലാശാലയിൽ ദളിത് വിരുദ്ധ നടപടികൾ സ്വീകരിക്കുന്ന വി സി അപ്പാറാവുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസിൽ സമരം ശക്തമാകുകയാണ്.

വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഹൈദരാബാദ് യൂണിവേഴ്‌സിറ്റി സന്ദർശിച്ചു. രോഹിതിനെതിരെ തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ പ്രചരിപ്പിച്ച സ്മൃതി ഇറാനി മാപ്പ് പറയണമെന്ന് കെജ്‌രിവാൾ ആവശ്യപ്പെട്ടു. സ്മൃതി ഇറാനി എൻ.ഡി.എ സർക്കാരിനെ പ്രതിരോധിക്കാൻ ശ്രമിക്കുകയാണെന്നും ഇതിനായി ഒരു കള്ളത്തിന് മുകളിൽ മറ്റ് കള്ളങ്ങൾ പറയുകയാണെന്നും കെജ്രിവാൾ ആരോപിച്ചു. കേന്ദ്രമന്ത്രിയുടെ കത്തിൽ തീവ്രവാദവും ദേശവിരുദ്ധതയും ജാതിഭ്രാന്തുമാണ് കാണാൻ സാധിച്ചതെന്നും ഇത് ലജ്ജാവഹമാണെന്നും കെജിരിവാൾ കൂട്ടിച്ചേർത്തു. അംബേദ്ക്കറേയും അദ്ദേഹത്തിന്റെ വീക്ഷണങ്ങളെയും കുറിച്ച് ചർച്ച ചെയ്യുന്നത് ദേശവിരുദ്ധമാകുന്നത് എങ്ങനെയാണെന്നും സർവകലാശാലയിൽ വിദ്യാർത്ഥികൾ നടത്തി വന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് കെജ്രിവാൾ ചോദിച്ചു. രോഹിതിന്റെ കുടുംബത്തിന്റെ ജാതിയെ ചൊല്ലി വിവാദങ്ങൾ സൃഷ്ടിക്കാനാണ് സ്മൃതി ശ്രമിക്കുന്നതെന്നും ഇത്തരത്തിൽ വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്നും പിന്തിരിഞ്ഞ് പകരം രോഹിതിന്റെ കുടുംബത്തിന് നീതി നേടിക്കൊടുക്കാനാണ് ശ്രമിക്കേണ്ടതെന്നും കെജ്രിവാൾ പറഞ്ഞു.

വിദ്യാർത്ഥിക്കെതിരെ നുണ പ്രചരണം നടത്തുന്ന സ്മൃതി ഇറാനിയെയും ബംഗാരു ദത്താത്രേയയെയും പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് പിന്തുണയുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും കഴിഞ്ഞ ദിവസം ഹൈദരാബാദിൽ എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP