Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൈദരാബാദ് സർവകലാശാല വിസിക്കെതിരെ സമരം ചെയ്ത അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ജാമ്യം; മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ജയിലിൽ നിന്നു പുറത്തിറങ്ങുന്നത് ഒരാഴ്ചയ്ക്കുശേഷം

ഹൈദരാബാദ് സർവകലാശാല വിസിക്കെതിരെ സമരം ചെയ്ത അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ജാമ്യം; മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ജയിലിൽ നിന്നു പുറത്തിറങ്ങുന്നത് ഒരാഴ്ചയ്ക്കുശേഷം

ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാല വിസിക്കെതിരെ സമരം ചെയ്ത അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ജാമ്യം. ഒമ്പതു മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ജയിലിൽ നിന്നു പുറത്തിറങ്ങുന്നത് ഒരാഴ്ചയ്ക്കുശേഷമാണ്.

കൊലയാളി വൈസ് ചാൻസിലർ അപ്പറാവു രാജിവെക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. തുടർന്ന് തെലങ്കാന പൊലീസ് ക്രൂരമർദനമാണു പ്രക്ഷോഭകർക്കെതിരെ അഴിച്ചുവിട്ടത്. ഇന്നു കേസ് പരിഗണിച്ച മിയാപൂർ മെട്രൊപൊളിറ്റൻ കോടതിയാണ് രണ്ട് അദ്ധ്യാപകരടക്കം 27 പേർക്കും ജാമ്യം നൽകിയത്.

ജാമ്യം നൽകുന്നതിൽ എതിർപ്പുകളില്ലെന്നും, സർവകലാശാലയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും തെലുങ്കാന സർക്കാർ കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ് മിയാപൂർ കോടതി വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ചകളിലും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും, ഓരോരുത്തരും അയ്യായിരം രൂപ വീതം കെട്ടിവെക്കണമെന്നുള്ള നിബന്ധനയോടെയാണ് കോടതി 27 പേർക്കും ജാമ്യം അനുവദിച്ചത്.

അതേസമയം സർവകലാശാലയിലെ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഏഴംഗ സമിതിയെ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ രാവിലെ നിയമിച്ചിരുന്നു. എന്നാൽ വിസിയെ മാറ്റുന്നത് വരെ ചർച്ചക്കില്ലെന്ന നിലപാടാണ് സംയുക്ത സമര സമിതിയുടെത്. സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യയെ തുടർന്ന് അവധിയിൽ പോയ വിസി അപ്പറാവു തിരിച്ചെത്തിയതിനെ തുടർന്നാണ് വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായത്. കൊലയാളി വിസി രാജിവെക്കുക, അപ്പറാവുവിനെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തിയ വിദ്യാർത്ഥികളെ അടിയന്തരാവസ്ഥയ്ക്ക് സമാനമായ അന്തരീക്ഷം സൃഷ്ടിച്ച് തല്ലിച്ചതച്ചാണ് പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP