Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ഏഴാം ക്ലാസുകാരിയെ പ്രധാനാധ്യാപികയുടെ ഭർത്താവ് പീഡിപ്പിച്ച വിവരം പുറത്തറിയുന്നത് പെൺകുട്ടി ഗർഭിണി ആയതോടെ; മാസങ്ങളോളം പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 60കാരനെ അറസ്റ്റ് ചെയ്തു

ഏഴാം ക്ലാസുകാരിയെ പ്രധാനാധ്യാപികയുടെ ഭർത്താവ് പീഡിപ്പിച്ച വിവരം പുറത്തറിയുന്നത് പെൺകുട്ടി ഗർഭിണി ആയതോടെ; മാസങ്ങളോളം പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 60കാരനെ അറസ്റ്റ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: പ്രധാനാധ്യാപികയുടെ 60കാരനായ ഭർത്താവ് ഏഴാംക്ലാസുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച വിവരം പുറത്തറിയുന്നത് പെൺകുട്ടി ഗർഭിണി ആയതിന് ശേഷം മാത്രം. ഒഡീഷയിലെ കൊരാട്പുട് ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. പെൺകുട്ടി മൂന്നു മാസം ഗർഭിണിയാണ്. വേനലവധിക്കാലത്ത് പ്രധാനാധ്യാപികയുടെ വീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. ഇവർക്കൊപ്പം കുട്ടിയെ നിർത്താൻ രക്ഷിതാക്കളുടെ പക്കൽ നിന്നും അനുമതിയും വാങ്ങിയിരുന്നു. ഈ സമയങ്ങളിലാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നത്

ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന്റെ പേരിൽ സ്‌കൂൾ പ്രധാനാധ്യാപികയുടെ 60 കാരനായ ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതേ സ്‌കൂളിലെ പത്താം ക്ളാസ്സുകാരി പെൺകുട്ടിയും പിന്നീട് ഗർഭിണിയെന്ന് കണ്ടെത്തിയിട്ടുണ്ട്. പിന്നാക്ക സമുദായത്തിലെ കുട്ടികൾക്ക് വേണ്ടിയുള്ള സ്‌കൂളിലാണ് സംഭവം.

Stories you may Like

പുറത്തു പറഞ്ഞാൽ വൻ വിപത്തുണ്ടാവുമെന്ന് കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇതൊന്നും ഇയാളുടെ ഭാര്യയായ പ്രധാന അദ്ധ്യാപിക അറിഞ്ഞിരുന്നില്ല. സ്‌കൂളിന്റെ സ്റ്റാഫ് ക്വട്ടേഴ്സിൽ താമസമാക്കിയ അദ്ധ്യാപികയുടെ ഭർത്താവ് മാസങ്ങളോളം പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പരാതി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP