Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രെയിൻ പ്രളയജലത്തിൽ കുടുങ്ങിയത് എഴുന്നൂറ് യാത്രക്കാരുമായി; മുംബൈയിൽ മഹാലക്ഷ്മി എക്സ്പ്രസിനെ ചുറ്റി അഞ്ചടിയോളം ഉയരത്തിൽ വെള്ളം; ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ ഇതുവരെ രക്ഷപെടുത്തിയത് ഇരുന്നൂറ്റിയിരുപത് പേരെ

ട്രെയിൻ പ്രളയജലത്തിൽ കുടുങ്ങിയത് എഴുന്നൂറ് യാത്രക്കാരുമായി; മുംബൈയിൽ മഹാലക്ഷ്മി എക്സ്പ്രസിനെ ചുറ്റി അഞ്ചടിയോളം ഉയരത്തിൽ വെള്ളം; ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ ഇതുവരെ രക്ഷപെടുത്തിയത് ഇരുന്നൂറ്റിയിരുപത് പേരെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മുംബൈയ്ക്കു സമീപം പ്രളയജലത്തിൽ കുടുങ്ങിയ ട്രെയിനിൽ നിന്നും ഇരുന്നൂറ്റിയിരുപത് പേരെ രക്ഷപെടുത്തി. കനത്തമഴയെ തുടർന്ന് മുംബൈ - കോലാപുർ മഹാലക്ഷ്മി എക്സ്പ്രസാണ് മുംബൈയിൽ നിന്നും 60 കിലോമീറ്റർ അകലെ കുടുങ്ങിക്കിടക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം എഴുന്നൂറോളം യാത്രക്കാർ ട്രെയിനിൻ ഉണ്ടായിരുന്നു. ട്രെയിനിനു ചുറ്റും അഞ്ചടിയോളം ഉയരത്തിൽ വെള്ളമാണ്.

കുടിക്കുവാൻ വെള്ളമോ ഭക്ഷണമോ ഇല്ലാതെ 15 മണിക്കൂറായി തങ്ങൾ ട്രെയിനിൽ തന്നെയാണെന്ന് യാത്രക്കാർ പറയുന്നു. സഹായമഭ്യർഥിച്ച് ട്രെയിനിലെ യാത്രക്കാർ സെൽഫോണുകളിൽ വീഡിയോ എടുക്കുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. വെ്ള്ളിയാഴ്‌ച്ച രാത്രിയാണ് ട്രെയിൻ കോലാപുർ സ്റ്റേഷൻ വിടുന്നത്.

ട്രെയിനിൽ നിന്നും ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് യാത്രക്കാർക്ക് റെയിൽവേ മുന്നറിയിപ്പു നൽകി. ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. ഹെലികോപ്റ്ററുകളും ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കപ്പെടുന്നുണ്ട്.

മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. വിമാനങ്ങൾ റദ്ദാക്കി. 13 ട്രെയിനുകൾ വഴി തിരിച്ചു വിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP