Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക് ഡൗൺ വിലക്ക് ലംഘിച്ച് ഉത്സവത്തിനെ ഒത്തുകൂടിയത് നിരവധിപ്പേർ; കർശന നടപടിയെന്ന് കർണാടക സർക്കാർ

ലോക് ഡൗൺ വിലക്ക് ലംഘിച്ച് ഉത്സവത്തിനെ ഒത്തുകൂടിയത് നിരവധിപ്പേർ; കർശന നടപടിയെന്ന് കർണാടക സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ബെം​ഗളുരു: ലോക് ഡൗൺ ലംഘിച്ച് ഉത്സവം നടത്തിയ സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സർക്കാർ. ഉത്സവം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി സി എൻ അശ്വത് നാരായൺ വിശദമാക്കി. ഇത് സംഭവിക്കരുതായിരുന്നുവെന്നും അശ്വത് നാരായൺ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കർണാടകയിലെ ബെംഗളുരുവിന് സമീപമുള്ള രാമനഗരത്തിൽ വിലക്കുകൾ ലംഘിച്ച് ഉത്സവം നടത്തിയത്. രാമനഗരത്തിലെ കൊലഗോണ്ടനഹള്ളിയിലാണ് മാരിയമ്മൻ ആഘോഷത്തിനായി നിരവധിപ്പേർ ഒന്നിച്ച് കൂടിയത്. ഇന്നലെയായിരുന്നു ഉത്സവം. ആളുകൾ സാമൂഹ്യ അകലം പാലിക്കാതെ ഉത്സവത്തിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

പഞ്ചായത്തിന്റെ അനുമതി ലഭിച്ച ശേഷമാണ് ഉത്സവം നടത്തിയതെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്. ഉത്സവം നടത്താൻ അനുമതി നൽകിയ പഞ്ചായത്ത് ഡെവലപ്മെൻറ് ഓഫീസർ എൻ സി കൽമട്ടയെ സസ്പെൻഡ് ചെയ്തതായി രാമനഗര ഡെപ്യൂട്ടി കമ്മീഷണർ വിശദമാക്കി. തഹസിൽദാറുടെ അന്വേഷണ റിപ്പോർട്ട് അനുസരിച്ച് ഇവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ കണക്കുകൾ അനുസരിച്ച് ഗ്രീൻസോണിലാണ് രാമനഗരം ഉൾപ്പെട്ടിരിക്കുന്നത്. കർണാടകത്തിൽ 987 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 35 പേരാണ് ഇതിനോടകം മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP