Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹമ്മർ മോഡലുകളോട് സാമ്യമുള്ള മെർലിനിൽ ഇനി ഇന്ത്യൻ സൈന്യം കുതിക്കും; ഓഫ് റോഡ് യാത്രയ്ക്ക് പറ്റിയ ടയറുകൾ മുതൽ ഗ്രനേഡ് ഡോറുകളും ബുള്ളറ്റ് പ്രൂഫ് വാതിലുകളും സഹിതം ടാറ്റയുടെ വിസ്മയം; മെഷിൻ ഗൺ ഉൾപ്പടെ വയ്ക്കുവാൻ സാധിക്കുന്ന വണ്ടിയിൽ ആയുധത്തിനും ഭക്ഷണത്തിനും വരെ സ്റ്റോറേജ് സ്‌പെയ്‌സ്

ഹമ്മർ മോഡലുകളോട് സാമ്യമുള്ള മെർലിനിൽ ഇനി ഇന്ത്യൻ സൈന്യം കുതിക്കും; ഓഫ് റോഡ് യാത്രയ്ക്ക് പറ്റിയ ടയറുകൾ മുതൽ ഗ്രനേഡ് ഡോറുകളും ബുള്ളറ്റ് പ്രൂഫ് വാതിലുകളും സഹിതം ടാറ്റയുടെ വിസ്മയം; മെഷിൻ ഗൺ ഉൾപ്പടെ വയ്ക്കുവാൻ സാധിക്കുന്ന വണ്ടിയിൽ ആയുധത്തിനും ഭക്ഷണത്തിനും വരെ സ്റ്റോറേജ് സ്‌പെയ്‌സ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : പുൽവാമയിൽ ഭീകരാക്രണത്തിൽ 40 ജവാന്മാർ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തെ സൈനികരുടെ യാത്രയെ കുറിച്ചായിരുന്നു ചൂടേറിയ ചർച്ച. രാജ്യത്തിനായി സദാ സേവനം ചെയ്യുന്ന ജവാന്മാർക്ക് സുരക്ഷിതമായ യാത്രയൊരുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. സിആർപിഎഫ് അടക്കമുള്ള വിഭാഗങ്ങളിലെ സൈനികർക്ക് സൗജന്യമായി വിമാന ടിക്കറ്റ് അടക്കം നൽകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പുത്തൻ വാഹനം ഇന്ത്യൻ സേനയ്ക്ക് സമ്മാനിച്ച് ഓട്ടോമൊബൈൽ ഭീമനായ ടാറ്റ രംഗത്തെത്തിയിരിക്കുന്നത്. പുതിയ ഓഫ് റോഡർ വാഹനം സൈന്യത്തിനായി ടാറ്റ മോട്ടോഴ്‌സ് നിർമ്മിക്കുന്നു എന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ചൂടേറിയ ചർച്ച.

ലൈറ്റ് സപ്പോർട്ട് വെഹിക്കിളിന്റെ കോഡ് നാമം മെർലിൻ എന്നാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരു വർഷമായി പുത്തൻ വണ്ടിയുടെ പണികൾ പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര ബ്രാൻഡായ ഹമ്മറനോട് കിടപിടിക്കുന്ന ഡിസൈനാണ് ടാറ്റയുടെ പുത്തൻ വാഹനത്തിന്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഓഫ് റോഡ് യാത്രകൾക്ക് പറ്റിയ വലിയ ടയറുകളുമാണ് വാഹനത്തിന്റെ മുഖ്യ സവിശേഷത. സൈന്യത്തിന്റെ ഗ്രേഡ് ഡോറുകളും ബുള്ളറ്റ് പ്രൂഫ് വാതിലുകളും നൽകിയിട്ടുണ്ട്. വെള്ളത്തിൽ കുടുങ്ങാതിരിക്കാൻ മുന്നിൽ നൽകിയ സ്നോർക്കർ, വിഞ്ച്, പിന്നിലെ സ്പെയർ ടയർ, മിൽട്ടറി ഗ്രേഡ് ഡോർ, ചെറിയ ബുള്ളറ്റ് പ്രൂഫ് വിൻഡോ ഗ്ലാസുകൾ എന്നിവയും മെർലിന്റെ പ്രത്യേകതകളാണ്.

3.3 ലിറ്റർ ലിക്വിഡ് കൂൾഡ് ഡയറക്ട് ഇഞ്ചക്ഷൻ ഡീസൽ എൻജിനാണ് മെർലിന്റെ മറ്റൊരു പ്രത്യേകത. 185 ബിഎച്ച്പി പവറും 450 എൻഎം ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും. വെടിയുണ്ടയും ഗ്രനേഡും ചെറുക്കാൻ കഴിവുള്ള വാഹനമാണിത്. മെഷ്യൻ ഗൺ ഉൾപ്പടെ ഘടിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് വാഹനത്തിന്റെ ഡിസൈൻ. യുദ്ധഭൂമിയിൽ ഭക്ഷണമുൾപ്പടെ ശേഖരിച്ച് വെക്കുന്നതിനും ആയുധങ്ങളും മറ്റും സൂക്ഷിക്കാനും പിന്നിൽ ധാരാളം സ്റ്റേറേജ് സ്പേസുമുണ്ട്.  അടുത്തിടെയാണ് ടാറ്റയുടെ സഫാരി സ്‌റ്റോം ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP