Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മനുഷ്യക്കടത്തും പെൺവാണിഭവും; എട്ടു ബംഗ്ലാദേശി യുവതികൾ ഉൾപ്പെടെ പത്തുപേർ ബംഗളൂരുവിൽ പിടിയിൽ; മുഖ്യപ്രതി ഒളിവിൽ

മനുഷ്യക്കടത്തും പെൺവാണിഭവും; എട്ടു ബംഗ്ലാദേശി യുവതികൾ ഉൾപ്പെടെ പത്തുപേർ ബംഗളൂരുവിൽ പിടിയിൽ; മുഖ്യപ്രതി ഒളിവിൽ

ന്യൂസ് ഡെസ്‌ക്‌

ബംഗളൂരു: അനധികൃതമായി ബംഗളൂരുവിൽ കഴിയുകയായിരുന്ന എട്ടു ബംഗ്ലാദേശി യുവതികളും ഇന്ത്യൻ പൗരന്മാരായ രണ്ടു പേരും ബംഗളൂരു പൊലീസിന്റെ പിടിയിൽ. ബാനസ് വാടിയിലെ വനിതാ പി.ജിയിൽനിന്നാണ് ബാനസ് വാടി പൊലീസ് എട്ടു യുവതികളെയും പിടികൂടിയത്.

ബംഗ്ലാദേശിൽനിന്നും എത്തിക്കുന്ന പെൺകുട്ടികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ആനന്ദും അനിലുമെന്ന് പൊലീസ് പറഞ്ഞു. ഇതിലെ മുഖ്യപ്രതികളായ മഞ്ജുനാഥ് ഒളിവിലാണ്.

മനുഷ്യക്കടത്ത് സംഘത്തിൽ ഉൾപ്പെട്ടവരാണിവരെന്നാണ് പിടിയിലായതെന്നും പൊലീസ് പറഞ്ഞു. വ്യാജ ആധാർ കാർഡുകൾ ഉൾപ്പെടെ സ്വന്തമാക്കിയാണ് ഇവരെ ഇന്ത്യയിലേക്ക് എത്തിച്ചിരുന്നത്.പിടിയിലായ ഇന്ത്യക്കാരായ ആനന്ദും അനിലുമാണ് ഇവരെ ഇവിടെ എത്തിച്ചത്.

അനിൽ ബംഗ്ലാദേശി പൗരയായ പൂജയെയാണ് വിവാഹം കഴിച്ചിരുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ പൂജ മറ്റൊരു ബംഗ്ലാദേശി പൗരനായ കമൽ ഹാസനൊപ്പം ബംഗ്ലാദേശിലേക്ക് മടങ്ങിപോവുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP