Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിധിതേടിയെത്തിയ സംഘം നരബലിക്കായി തെരഞ്ഞെടുത്തത് ക്ഷേത്ര പുരോഹിതനെ ഉൾപ്പെടെ മൂന്നു പേരെ; മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്ത് മുറിച്ച ശേഷം ശിവലിംഗത്തിൽ അഭിഷേകം നടത്തിയത് രക്തം ഉപയോഗിച്ച്

നിധിതേടിയെത്തിയ സംഘം നരബലിക്കായി തെരഞ്ഞെടുത്തത് ക്ഷേത്ര പുരോഹിതനെ ഉൾപ്പെടെ മൂന്നു പേരെ; മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്ത് മുറിച്ച ശേഷം ശിവലിംഗത്തിൽ അഭിഷേകം നടത്തിയത് രക്തം ഉപയോഗിച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുപ്പതി: ആന്ധ്രപ്രദേശിലെ അനന്ദപുർ ജില്ലയിൽ നരബലി. നിധി തേടിയെത്തിയവർ ബലി നൽകിയത് ക്ഷേത്രത്തിലെ പൂജാരിയേയും സഹോദരിയേയും പ്രാർത്ഥിക്കാനെത്തിയ ഭക്തയേയും അടക്കം മൂന്നു പേരെ. അനന്തപുർ ജില്ലയിലെ തനകല്ലു മണ്ഡൽ എന്ന സ്ഥലത്തെ കോർത്തികോട ഗ്രാമത്തിലെ ശിവക്ഷേത്രത്തിലാണ് മൂന്ന് പേരുടെ മൃതശരീരം കണ്ടെത്തിയത്. ക്ഷേത്രത്തിലെ പൂജാരി 70 കാരനായ ശിവറാമി റെഡ്ഡി, സഹോദരി 75 കാരിയായ കെ കമലമ്മ, ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്ക് എത്തിയ 70 കാരിയായ സത്യ ലക്ഷ്മിയമ്മ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്ന് പേരുടെയും കഴുത്തറുത്ത നിലയിലാണ്. ബംഗളുരുവിൽ നിന്നും ശിവക്ഷേത്രത്തിൽ പ്രാർത്ഥനക്കായി എത്തിയതായിരുന്നു സത്യലക്ഷ്മി അമ്മ. രാത്രി മുഴുവൻ ക്ഷേത്രത്തിൽ ഭജനയും പ്രാർത്ഥനയുമായി ഇരിക്കുകയായിരുന്നു ഇവർ. ഇവരുടെ രക്തം ക്ഷേത്ര വിഗ്രഹത്തിലും ചുറ്റുമുള്ള വിളക്കുകളിലുമെല്ലാം തളിച്ചിട്ടുണ്ട്.

തിങ്കളാഴ്‌ച്ച രാവിലെ ക്ഷേത്രത്തിലെത്തിയ വിശ്വാസികളാണ് മൃതശരീരങ്ങൾ കണ്ടത്. ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അനന്തപുർ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. നിധി തേടിയെത്തിയവർ നടത്തിയ നരബലിയാകാമെന്നും അഞ്ചോളം പേർ ഉൾപ്പെട്ടിട്ടുണ്ടാകുമെന്നും എസ്‌പി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ശിവറാമി റെഡ്ഡിയുടെ തലയിൽ അതിശക്തമായ അടിയേറ്റ അടയാളങ്ങളുണ്ട്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കഴുത്ത് മുറിച്ചിരിക്കുന്നത്. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. നേരത്തേ കുർണൂൽ ജില്ലയിലെ കാടിനുള്ളിലും തലയില്ലാത്ത മൃതദേഹം കണ്ടെത്തിയിരുന്നു. അതും നരബലി ആണെന്നായിരുന്നു പൊലീസ് നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP