Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ഹഫ് പോസ്റ്റ് ഇന്ത്യ പ്രവർത്തനം അവസാനിപ്പിച്ചു; ഇന്ത്യൻ എഡിഷൻ നിർത്തുന്നതിന്റെ കാരണം വ്യക്തമാക്കാതെ സ്ഥാപനം

ഹഫ് പോസ്റ്റ് ഇന്ത്യ പ്രവർത്തനം അവസാനിപ്പിച്ചു; ഇന്ത്യൻ എഡിഷൻ നിർത്തുന്നതിന്റെ കാരണം വ്യക്തമാക്കാതെ സ്ഥാപനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽ​ഹി: സ്വതന്ത്രമാധ്യമ സ്ഥാപനമായ ഹഫ് പോസ്റ്റിന്റെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു. നവംബർ 24 ഓട് കൂടി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് വെബ്‌സൈറ്റ് അറിയിച്ചു. അതേസമയം ആഗോളാടിസ്ഥാനത്തിൽ പ്രവർത്തനം തുടരും. ന്യൂയോർക്ക് സിറ്റി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹഫ് പോസ്റ്റ് 2005 മെയ്‌ 9 നാണ് പ്രവർത്തനമാരംഭിച്ചത്. 2014 ലാണ് ഇന്ത്യയിലെ എഡിഷൻ ആരംഭിച്ചത്.

ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തുടർച്ചയായി വാർത്തകൾ കൊടുത്തിരുന്ന വെബ്‌സെറ്റാണ് ഹഫ് പോസ്റ്റ് ഇന്ത്യ. രാജ്യത്തെ പൗരന്മാരെ നിരീക്ഷിക്കാൻ മോദിസർക്കാർ സംവിധാനം ഒരുക്കുന്നുവെന്ന റിപ്പോർട്ട് ഹഫ് പോസ്റ്റാണ് ആദ്യം പുറത്തുവിട്ടത്. ഇത് ഏറെ ചർച്ചയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP