Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

പണത്തിന്റെ പേരിൽ ഭാര്യയുമായി നിരന്തരം തർക്കം; ഭർത്താവ് കലിപ്പു തീർത്തത് വീടിന് തീവെച്ച്; ഒളിവിൽ പോയ ഭർത്താവിനെ പിടികൂടി ഞാറയ്ക്കൽ പൊലീസ്

പണത്തിന്റെ പേരിൽ ഭാര്യയുമായി നിരന്തരം തർക്കം; ഭർത്താവ് കലിപ്പു തീർത്തത് വീടിന് തീവെച്ച്; ഒളിവിൽ പോയ ഭർത്താവിനെ പിടികൂടി ഞാറയ്ക്കൽ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഭാര്യയുമായുള്ള കലഹത്തിന്റെ പേരിൽ വാടക വീടിന് തീവച്ച് ഭർത്താവ്. പുതുവൈപ്പ് പി ജെ പ്രിൻസസ് ഹോട്ടലിന് തെക്കുവശം വാടകയ്ക്കു താമസിക്കുന്ന ചെല്ലാനം കക്കടവ് വലിയകത്തിൽ ജയപ്രകാശാണ് വീടിനു തീവച്ച് സ്ഥലം വിട്ടത്. ഒളിവിൽ പോയ ജയപ്രകാശിനെ പിന്നീട് ഞാറയ്ക്കൽ പൊലീസ് പിടികൂടി.

മേനാച്ചേരി ശാലിനി ഡോമനിക്കിന്റെ വീടാണ് ഇവർ പണയത്തിന് എടുത്തിരുന്നത്. ഇത് ഈ 31ന് ഒഴിയേണ്ടതാണ്. മൂന്നരലക്ഷം രൂപ നൽകി ഒരു വർഷത്തേക്കാണ് പണയത്തിനെടുത്തിരുന്നത്. ഈ തുക തനിക്ക് തരണമെന്നാവശ്യപ്പെട്ടു ജയപ്രകാശ് ഭാര്യയുമായി കലഹിച്ചു. ഭാര്യ സ്മിത ശാലിനി ഞാറയ്ക്കൽ പൊലീസിൽ പരാതി നൽകി.

Stories you may Like

ഉപദ്രവിക്കുമെന്ന് ഭയമുണ്ടെന്നു പറഞ്ഞപ്പോൾ സ്മിതയോട് അയൽപക്കത്ത് താമസിക്കാൻ പൊലീസ് നിർദേശിച്ചു. ഇതിനിടയിലാണ് വീടിന് തീ കൊളുത്തിയത്. തീയിൽ ജനൽച്ചില്ലുകളെല്ലാം തകർന്നു. പുറത്തേക്ക് തീ പടർന്നില്ല. പൊലീസെത്തിയാണ് തീ കെടുത്തിയത്. ഇവർക്ക് 13ഉം 10ഉം വയസുള്ള രണ്ട് ആൺമക്കളുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP