Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫേസ്‌ബുക്കിൽ പരിചയപ്പെട്ട യുവാവിന് വീട്ടമ്മ നൽകിയത് രണ്ട് ലക്ഷം രൂപയിലധികം വിലവരുന്ന സ്വർണാഭരണങ്ങൾ; പറ്റിക്കപ്പെട്ടു എന്ന് മനസ്സിലായത് ഫോൺ എടുക്കാതായതോടെ; പണവും സ്വർണവും നഷ്ടപ്പെട്ടതോടെ മഞ്ജുനാഥിനെതിരെ പരാതി നൽകി ഫേസ്‌ബുക്ക് ഫ്രണ്ട്

ഫേസ്‌ബുക്കിൽ പരിചയപ്പെട്ട യുവാവിന് വീട്ടമ്മ നൽകിയത് രണ്ട് ലക്ഷം രൂപയിലധികം വിലവരുന്ന സ്വർണാഭരണങ്ങൾ; പറ്റിക്കപ്പെട്ടു എന്ന് മനസ്സിലായത് ഫോൺ എടുക്കാതായതോടെ; പണവും സ്വർണവും നഷ്ടപ്പെട്ടതോടെ മഞ്ജുനാഥിനെതിരെ പരാതി നൽകി ഫേസ്‌ബുക്ക് ഫ്രണ്ട്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ഫേസ്‌ബുക്ക് സുഹൃത്ത് വീട്ടമ്മയിൽ നിന്നും തട്ടിയെടുത്തത് രണ്ട് ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണാഭരണങ്ങൾ. പരിചയപ്പെട്ട് മൂന്നാഴ്‌ച്ച കൊണ്ടാണ് ഇയാൾ വീട്ടമ്മയിൽ നിന്നും 4500 രൂപയും മൂന്ന് സ്വർണമാല അടക്കമുള്ള സ്വർണാഭരണങ്ങളും കടമായി വാങ്ങിയത്. രാജരാജേശ്വരി നഗർ സ്വദേശിനിയായ വീട്ടമ്മയാണ് പരാതി നൽകിയത്. സംഭവത്തിൽ ജെപി നഗർ സ്വദേശി മഞ്ജുനാഥ് എന്ന വിനോദിന്റെ പേരിൽ പൊലീസ് കേസെടുത്തു.

ജൂൺ മാസത്തിലെ ആദ്യ ആഴ്ചയിലാണ് മഞ്ജുനാഥ് വീട്ടമ്മക്ക് ഫേസ്‌ബുക്കിൽ റിക്വസ്റ്റ് അയച്ചത്. റിക്വസ്റ്റ് സ്വീകരിച്ച സൗഹൃദത്തിലായതോടെ വീട്ടമ്മയുമായി ഇയാൾ നിരന്തരം ചാറ്റ് ചെയ്തു. ഇതിനിടെ ഫോൺനമ്പറുകൾ കൈമാറിയിരുന്നു. പരിചയപ്പെട്ട് മൂന്നാഴ്ച കഴിഞ്ഞപ്പോൾ സഹോദരി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞ് വിളിച്ചു. അന്ന് 4500 രൂപ കടമായി നൽകി.

പിന്നീട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മ സുഖമില്ലാതെ ആശുപത്രിയിലാണെന്നും ഒന്നര ലക്ഷം രൂപ വേണമമെന്നും ആവശ്യപ്പെട്ടു. തന്റെ പക്കൽ അത്രയും തുക ഇല്ലാത്തതിനാൽ കയ്യിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നൽകി. മൂന്ന് മാല അടക്കമുള്ള ആഭരണങ്ങളാണ് മഞ്ജുനാഥിന് നൽകിയത്. ഏകദേശം 2.2 ലക്ഷം രൂപ മൂല്യമുള്ള ആഭരണങ്ങളാണ് വീട്ടമ്മ യുവാവിന് നൽകിയത്. പിന്നീട് ഇയാളെ വിളിച്ചപ്പോൾ ഫോണിൽ കിട്ടാതെ ആയി. അപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം വീട്ടമ്മ അറിയുന്നത്. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP