Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൊസൂർ ട്രെയിൻ അപകടമുണ്ടായത് പാളത്തിൽ കല്ലുവീണിട്ടാണെന്ന നിഗമനം റെയിൽവെ തള്ളി; എൻജിൻ തകരാറോ അമിതവേഗതയോ ആകാം അപകടകാരണമെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്

ഹൊസൂർ ട്രെയിൻ അപകടമുണ്ടായത് പാളത്തിൽ കല്ലുവീണിട്ടാണെന്ന നിഗമനം റെയിൽവെ തള്ളി; എൻജിൻ തകരാറോ അമിതവേഗതയോ ആകാം അപകടകാരണമെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്

ന്യൂഡൽഹി: ഹൊസൂരിലുണ്ടായ ട്രെയിൻ അപകടത്തിനു കാരണം പാളത്തിൽ കല്ലു വീണതിനാലാണെന്ന നിഗമനം റെയിൽവെ തള്ളി. റെയിൽവെയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ഈ നിഗമനം തള്ളിയത്.

എഞ്ചിന്റെ തകരാറോ അമിത വേഗതയോ ആകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. റെയിൽവേ മുഖ്യ സുരക്ഷാ കമ്മീഷണർ എസ് കെ മിത്തലാണ് റിപ്പോർട്ട് തയാറാക്കിയത്.

വെള്ളിയാഴ്ചയാണ് ബംഗളൂരുവിൽ നിന്നും എറണാകുളത്തേക്കു വരികയായിരുന്ന ഇന്റർ സിറ്റി എക്സ്‌പ്രസ് കർണാടക-തമിഴ്‌നാട് അതിർത്തിയിൽ ഹൊസൂറിനു സമീപം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അഞ്ചു മലയാളികളടക്കം ഒൻപതു പേർ മരിക്കുകയും രണ്ടു വിദേശികളടക്കം 20 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

പാളത്തിൽ കല്ലുവീണതിനെത്തുടർന്നാണ് ട്രെയിൻ പാളം തെറ്റിയതെന്ന റിപ്പോർട്ടുകളാണ് അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പുറത്തുവന്നത്. എന്നാൽ, യാത്രക്കാരിൽ ചിലർ അപകടത്തിനു തൊട്ടുമുമ്പ് ബ്രേക്കിടുന്ന തരത്തിലുള്ള വലിയ ശബ്ദം കേട്ടതായി മാദ്ധ്യമങ്ങളോടു പറഞ്ഞിരുന്നു. ഒരു വളവിൽ വച്ചാണ് അപകടമുണ്ടായതെന്നും ഇതിനു തൊട്ടുമുമ്പ് ബ്രേക്കിടുന്ന ശബ്ദം കേട്ടിരുന്നുവെന്നുമാണ് യാത്രക്കാർ പറഞ്ഞത്.

ഇതു ശരിവയ്ക്കുന്ന തരത്തിലാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്. സാങ്കേതിക തടസമാകാം അപകടത്തിനു കാരണമെന്ന തരത്തിലാണ് റിപ്പോർട്ട്. എൻജിന്റെ പഴക്കത്തെക്കുറിച്ച് അപകടം നടന്നപ്പോൾ പരാമർശം ഉണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തെക്കുറിച്ച് റിപ്പോർട്ടിൽ ഒന്നും സൂചിപ്പിക്കുന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP