Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202118Tuesday

ആശുപത്രി കിടക്കകൾ കൈക്കലാക്കി സിനിമാ- ക്രിക്കറ്റ് താരങ്ങൾ; മുംബൈയിൽ പുതിയ പ്രതിസന്ധിയെന്ന് മന്ത്രി

ആശുപത്രി കിടക്കകൾ കൈക്കലാക്കി സിനിമാ- ക്രിക്കറ്റ് താരങ്ങൾ; മുംബൈയിൽ പുതിയ പ്രതിസന്ധിയെന്ന് മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കോവിഡ് രൂക്ഷമായ മഹാരാഷ്ട്രയിൽ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കി സെലിബ്രിറ്റികൾ. കോവിഡ് ബാധിച്ച സിനിമ, ക്രിക്കറ്റ് താരങ്ങളിൽ ചിലർ കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ആശുപത്രിയിൽ ചികിത്സതേടിയിരിക്കുന്നതായി മഹാരാഷ്ട്ര മന്ത്രി അസ്ലം ഷെയ്ഖ്.

ഗുരുതരമായ കോവിഡ് ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ചില ബോളിവുഡ്, ക്രിക്കറ്റ് താരങ്ങൾ മുംബൈയിൽ ആശുപത്രി കിടക്കകൾ കൈവശപ്പെടുത്തിയിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആശുപത്രി കിടക്കൾ ഗുരുതരമായ രോഗബാധിതർക്ക് മുൻഗണന നൽകുമ്പോഴാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താരങ്ങൾ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രിയിലെ കിടക്കകൾ ദീർഘ ദിവസങ്ങളിലേക്ക് കൈവശപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് ബാധിച്ച ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അദ്ദേഹം കഴിഞ്ഞ ദിവസം ആശുപത്രി വിടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പരാമർശം ഉണ്ടായിരിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP