Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

 സ്വവർഗ ലൈംഗികത എതിർക്കേണ്ട കാര്യമല്ലെന്ന് ആർഎസ്എസ്; വിവാദമായപ്പോൾ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് സംഘടനാ ജോയിന്റ് ജനറൽ സെക്രട്ടറിയുടെ ട്വീറ്റ്

 സ്വവർഗ ലൈംഗികത എതിർക്കേണ്ട കാര്യമല്ലെന്ന് ആർഎസ്എസ്; വിവാദമായപ്പോൾ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് സംഘടനാ ജോയിന്റ് ജനറൽ സെക്രട്ടറിയുടെ ട്വീറ്റ്

ഡൽഹി: രാജ്യത്തെ ക്ഷേത്രങ്ങളിൽ വനിതകൾക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട് അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെ സ്വവർഗ ലൈംഗികതയുടെ വിഷത്തിലും നയംമാറ്റി ആർഎസ്എസ് രംഗത്തെത്തി. സ്വവർഗ ലൈംഗികത എതിർക്കേണ്ട കാര്യമല്ലെന്ന് പറഞ്ഞു കൊണ്ടാണ് ആർഎസ്എസ് രംഗത്തെത്തിയത്. സംഘടനയുടെ ജോയിന്റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബാലെയൊണ് ഈ നിലപാട് അറിയിച്ചത്. അതേസമയം സംഭവം വിവാദമായതോടെ നിലാപാടിൽ നിന്നും അദ്ദേഹം പിൻവലിഞ്ഞു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് പ്രകാരം സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമായി കാണുന്നതിനെകുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വവർഗ ലൈംഗികത സമൂഹത്തിലെ മറ്റുള്ളവരുടെ ജീവിതത്തിന് തടസ്സം സൃഷ്ടിക്കാത്ത കാലത്തോളം അതിനെ ക്രിമിനൽ കുറ്റമായി കാണേണ്ടതില്ലെന്നും ദത്താത്രേയ പറഞ്ഞു.

'ലൈംഗികത അഭിരുചി ഓരോരുത്തരുടെയും സ്വകാര്യവും വ്യക്തിപരവുമായ കാര്യമാണ്. ഇതിൽ ആർ.എസ്.എസ് പൊതുവേദിയിൽ എന്തെങ്കിലും നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്ന് താൻ കരുതുന്നില്ല. ഇക്കാര്യത്തിൽ ആർ.എസ്.എസിന് ഒരു നിലപാടുമില്ല. വ്യക്തി താൽപര്യങ്ങളെ ആർ.എസ്.എസിൽ ചർച്ച ചെയ്തിട്ടില്ല, ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നുമില്ല' ദത്താത്രേയ പറഞ്ഞു.

എന്നാൽ, സംഘടനയുടെ നിലപാട് മാറ്റം ചർച്ചയായതോടെ ഇരുപത്തിനാലു മണിക്കൂർ തികയും മുന്മ്പ് അദ്ദേഹം തന്റെ നിലപാട് മാറ്റി. സ്വവർഗരതി ഒരു കുറ്റമല്ലെന്നും, എന്നാൽ മറ്റുള്ളവർക്ക് ശല്യമാകരുത് എന്നും പറഞ്ഞത്. ഇത് വൻ ചർച്ചയായപ്പോഴാണ് , സ്വവർഗ്ഗ ലൈംഗികത കുറ്റമല്ലെങ്കിലും സമൂഹത്തിൽ നടക്കുന്ന തീർത്തും സദാചാര വിരുദ്ധമായ നടപടിയാണ് ഇതെന്നും, അതിനാൽ ഇവരെ ശിക്ഷിക്കുകയല്ല, പകരം മാനസികരോഗത്തിനുള്ള ചികിത്സയാണ് ഇവർക്ക് ലഭ്യമാക്കേണ്ടതാണെന്നും പറഞ്ഞ് ദത്താത്രേയ ട്വിറ്ററിലൂടെ രംഗത്ത് എത്തി.

സ്വവർഗ വിവാഹങ്ങൾ സ്വവർഗരതിയെ സ്ഥാപനവത്കരിക്കുമെന്നും അതിനാൽ തന്നെ സ്വവർഗ വിവാഹങ്ങൾ നിരോധിക്കണമെന്നായിരുന്നു ആ ട്വീറ്റ്. അതേസമയം ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ പരാമർശങ്ങൾക്ക് എതിരെ എൽജിബിറ്റി കമ്മ്യൂണിറ്റി രംഗത്ത് വന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP