Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുംബൈയിൽ നിന്ന് ഗുജറാത്തിലേക്കുള്ള ട്രെയിൻ യാത്രക്കിടയിൽ എഞ്ചിനിയറിങ് വിദ്യാർത്ഥികളുടെ കയ്യിൽ കണ്ടത് ഹോം ക്വാറന്റൈൻ മുദ്ര; യാത്ര ചെയ്ത നാല് വിദ്യാർത്ഥികളേയും ഇറക്കിവിട്ട് സഹയാത്രികരും; ചെക്കർ ഇടപെട്ടതോടെ ട്രെയിൻ പിടിച്ചിട്ടും വിവാദം

മറുനാടൻ ഡെസ്‌ക്‌

മുംബൈ:കൈയിൽ ഹോം ക്വാറന്റൈൻ മുദ്രയുമായി ട്രെയിനിൽ യാത്രചെയ്ത നാല് എൻജിനിയറിങ് വിദ്യാർത്ഥികളെ ട്രെയിനിൽ നിന്ന് ഇറക്കിവിട്ടു. ജർമനിയിൽ നിന്നെത്തിയ വിദ്യാർത്ഥികളെ പരിശോധനയെതുടർന്ന് ഹോം ക്വാറന്റൈൻ നിർദ്ദേശിച്ച് മുദ്ര പതിപ്പിച്ച് വിട്ടിരുന്നു. ഇതിന് പിന്നാലെ വിദ്യാർത്ഥികൾ ഗുജറാത്തിലേക്ക് മടങ്ങുംവഴിയാണ് പാൽഘർ സ്റ്റേഷനിലാണ് സംഭവം

ഇവരെ കണ്ടതോടെ ടിക്കറ്റ് ചെക്കറും ചില യാത്രക്കാരും ചേർന്ന് ബഹളം വയ്ക്കുകയും ട്രെയിൻ നിറുത്തിക്കുകയുമായിരുന്നു. പിന്നാലെ നാല് പേരെയും അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇവരെ പരിശോധിക്കുകയും റോഡ് മാർഗം യാത്ര തുടരാൻ അനുവദിക്കുകയുമായിരുന്നു.

ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട്, എസ്സെൻ, മൽഹെയിം സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ജർമനിയിൽ നിന്നും മുംബയ് വിമാനത്താവളത്തിൽ ഇറങ്ങിയ ഇവരെ പരിശോധനയ്ക്ക് വിധേയരാക്കുകയും 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിക്കുകയുമായിരുന്നു.

സൂറത്ത്, വഡോദര, ഭാവ്‌നഗർ സ്വദേശികളാണ് ഇവർ. പാൽഘർ സ്റ്റേഷനിലെത്തിയപ്പോൾ ആരോഗ്യപ്രവർത്തകർ യാത്രക്കാരോട് ആശങ്കപ്പെടേണ്ടതില്ലെന്ന് പറഞ്ഞെങ്കിലും ഇവർ യുവാക്കളെ യാത്ര തുടരാൻ അനുവദിച്ചില്ല. തുടർന്ന് ടാക്‌സിയിലാണ് ഇവർ സൂററ്റിലെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP