Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിപ്പബ്ലിക് ദിനത്തിൽ പങ്കെടുക്കരുതെന്നു കശ്മീർ നിവാസികൾക്കു ഹിസ്ബുൾ മുജാഹിദിന്റെ ഭീഷണി; മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ലാതെ 15 മിനിറ്റു സ്വന്തം നാട്ടിൽ നിൽക്കുമോയെന്നും വെല്ലുവിളി

റിപ്പബ്ലിക് ദിനത്തിൽ പങ്കെടുക്കരുതെന്നു കശ്മീർ നിവാസികൾക്കു ഹിസ്ബുൾ മുജാഹിദിന്റെ ഭീഷണി; മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ലാതെ 15 മിനിറ്റു സ്വന്തം നാട്ടിൽ നിൽക്കുമോയെന്നും വെല്ലുവിളി

ശ്രീനഗർ: കശ്മീർ നിവാസികൾ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കരുതെന്ന് ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ ഭീഷണി. മുഖ്യമന്ത്രി മെഹബുബ മുഫ്തിക്കും സംഘടനയുടെ ഭീഷണിയുണ്ട്.

സ്വന്തം വീട്ടിലോ നാട്ടിലോ സുരക്ഷാ ഉദ്യോഗസ്ഥർ ഇല്ലാതെ 15 മിനിറ്റ് നിൽക്കാമോ എന്നാണു മുഖ്യമന്ത്രിയോടും മറ്റു രാഷ്ട്രീയക്കാരോടും ഹിസ്ബുളിന്റെ വെല്ലുവിളി. കഴിഞ്ഞ ദിവസം ഹിസ്ബുൾ കമാൻഡർ പുറത്തുവിട്ട 10 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ആണ് വെല്ലുവിളിയും മുന്നറിയിപ്പും.

എകെ 47 തോക്കുമേന്തി നിൽക്കുന്ന രണ്ടുപേരാണ് ഹിസ്ബുൾ പുറത്തുവിട്ടിരിക്കുന്ന വീഡിയോയിൽ ഉള്ളത്. മെഹബൂബയും ഇന്ത്യയെ പിന്തുണയ്ക്കുന്ന മറ്റുരാഷ്ട്രീയക്കാരും മുതലക്കണ്ണീർ ഒഴുക്കുന്നത് അവസാനിപ്പിക്കണമെന്നും വീഡിയോയിൽ പറയുന്നു. രാജ്യം അവർക്കൊപ്പമാണെന്നു കരുതുന്നുണ്ടെങ്കിൽ സ്വന്തം വീടുകളിലോ സ്ഥലത്തോ സുരക്ഷയില്ലാതെ നിൽക്കണമെന്നാണു ഭീകരരുടെ വെല്ലുവിളി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP