Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗോമാതാവിനെ വേണ്ട, വിദേശികളെ കൊല്ലാമോ? വിദേശ ജനുസ്സുകളായ ജഴ്‌സിപ്പശുക്കളെ കൊല്ലാൻ അനുമതി ചോദിച്ച് മാംസവ്യാപാരികൾ രംഗത്ത്; പശുക്കൾക്കായി 5000 അഭയകേന്ദ്രങ്ങൾ തുറക്കാൻ വിഎച്ച്പി

ഗോമാതാവിനെ വേണ്ട, വിദേശികളെ കൊല്ലാമോ? വിദേശ ജനുസ്സുകളായ ജഴ്‌സിപ്പശുക്കളെ കൊല്ലാൻ അനുമതി ചോദിച്ച് മാംസവ്യാപാരികൾ രംഗത്ത്; പശുക്കൾക്കായി 5000 അഭയകേന്ദ്രങ്ങൾ തുറക്കാൻ വിഎച്ച്പി

മുംബൈ: ബീഫ് നിരോധിച്ചതോടെ പട്ടിണിയിലായിപ്പോയത് ബീഫ് പ്രേമികൾ മാത്രമല്ല. ഇറച്ചിക്കച്ചവടം നടത്തി ജീവിച്ചിരുന്നവർ കൂടിയാണ്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗോവധം നിരോധിച്ചതോടെയാണ് ഇവർ പട്ടിണിയിലായത്. വൈകാതെ ഇന്ത്യ മുഴുവൻ ബീഫ് നിരോധിച്ചേക്കുമെന്നും അവർ ആശങ്കപ്പെടുന്നു. അതിനെതിരെ രംഗത്തിറങ്ങിയിരിക്കുകയാണ് മാംസവ്യാപാരികൾ.

ഇന്ത്യയിലെ കന്നുകാലികളെ കൊല്ലുന്നതിൽ മാത്രമല്ലേ വിശ്വാസത്തിന്റെ പ്രശ്‌നമുള്ളൂ എന്നാണ് അവരുടെ ചോദ്യം. വിദേശ ജനുസ്സുകളായ ജഴ്‌സിപ്പശുക്കളെ കൊല്ലാൻ അനുമതി നൽകണമെന്ന് വ്യാപാരികൾക്കുവേണ്ടി രംഗത്തുള്ള അഖിലേന്ത്യാ മില്ലി കൗൺസിൽ എന്ന മുസ്ലിം സംഘടന ആവശ്യപ്പെടുന്നു. ബീഫ് നിരോധനത്തിന് എതിരല്ല തങ്ങളെന്നും എന്നാൽ, പകരം മാർഗങ്ങളെന്തെന്ന് ബീഫ് നികോധിക്കുന്നവർ വ്യക്തമാക്കണമെന്നും അവർ പറയുന്നു.

ജഴ്‌സി പ്പശുക്കളുടെ കാര്യത്തിൽ യാതൊരു തരത്തിലുള്ള വിശ്വാസപ്രശ്‌നങ്ങളും ഉദിക്കുന്നില്ല. ജഴ്‌സിപ്പശുക്കളെ കൊന്ന് ഇറച്ചി വിൽക്കാൻ അനുമതി നൽകണമെന്ന് മില്ലി കൗൺസിലിന്റെ മഹാരാഷ്ട്ര ഘടകം ജനറൽ സെക്രട്ടറി എം.എ ഖാലിദ് പറഞ്ഞു. ലോകത്തേറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ബീഫ് ഉപഭോഗത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്തുനിൽക്കുന്നതും ഇന്ത്യയാണ്.

എന്നാൽ, ഗോവധം നിരോധിച്ചതിന് പകരം ജഴ്‌സിപ്പശുക്കളെ കൊല്ലാൻ അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ബീഫ് നിരോധനത്തോടെ തൊഴിൽ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന കാര്യം സർക്കാർ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തുള്ള ഏതിനം പശുക്കളെയും സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്ന് വിശ്വഹിന്ദു പരിഷദ് അഖിലേന്ത്യാ സെക്രട്ടറി വ്യങ്കടേഷ് അബ്ദേവ് പ്രഖ്യാപിച്ചു. പശുക്കൾക്കായി മഹാരാഷ്ട്രയിൽ 5000 അഭയകേന്ദ്രങ്ങൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP