Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജമ്മുവിൽ ഇന്ന് ഉച്ചയോടെ ബോംബുവച്ച് പാക് അനുകൂല ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീൻ; ഒരു ബാലൻ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്‌ഫോടനം ആസൂത്രണം ചെയ്തത് പാക്കിസ്ഥാൻ തന്നെയെന്ന് സ്ഥിരീകരണം; പുൽവാമയിൽ സൈനികരെ കൊലപ്പെടുത്തിയതിന് പിന്നാലെ വീണ്ടും കാശ്മീരിൽ ബസ് സ്റ്റാൻഡിൽ രക്തംവീഴിത്ത്ി പാക്കിസ്ഥാൻ നിയോഗിച്ച ഭീകര സംഘടന; പാക് തന്ത്രം

ജമ്മുവിൽ ഇന്ന് ഉച്ചയോടെ ബോംബുവച്ച് പാക് അനുകൂല ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീൻ; ഒരു ബാലൻ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്‌ഫോടനം ആസൂത്രണം ചെയ്തത് പാക്കിസ്ഥാൻ തന്നെയെന്ന് സ്ഥിരീകരണം; പുൽവാമയിൽ സൈനികരെ കൊലപ്പെടുത്തിയതിന് പിന്നാലെ വീണ്ടും കാശ്മീരിൽ ബസ് സ്റ്റാൻഡിൽ രക്തംവീഴിത്ത്ി പാക്കിസ്ഥാൻ നിയോഗിച്ച ഭീകര സംഘടന; പാക് തന്ത്രം

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ഇന്ത്യയിൽ ആക്രമണത്തിന് പാക് സഹായത്തോടെ ഭീകര സംഘടനകൾ കോപ്പുകൂട്ടുന്നു എന്ന വിവരങ്ങൾ ശക്തമാകുന്നതിനിടെ ജമ്മുവിൽ ഗ്രനേഡ് ആക്രമണം. ബസ് സ്റ്റാൻഡിൽ ഉണ്ടായ ആക്രമണത്തിൽ ഒരു ബാലൻ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകുയും ചെയ്തു. ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ സ്‌പോൺസർ ചെയ്യുന്ന ഭീകര സംഘടനകൾ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനിടയ്ക്കാണ് ഇത്തരമൊരു ആക്രമണം നടന്നത്.

ഗ്രനേഡ് ഉപയോഗിച്ചാണ് ആക്രമണം നടന്നത് എന്ന് സ്ഥിരീകരണം വന്നിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാൻ അനുകൂല ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീൻ ആണ് ഇതിന് പിന്നിലെന്ന വിവരം വന്നത്. ഇന്ന് ഉച്ചയോടെയാണ് സ്‌ഫോടനം നടന്നത്. ഇതിൽ സമീപത്ത് ഉണ്ടായ ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. ബസ് സ്റ്റാൻഡിനകത്തുവെച്ച് ഒരു ബസിന്റെ അടിയിലുണ്ടായിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന. പരിക്കേറ്റവരിൽ ഏറെപ്പേരും ബസ് തൊഴിലാളികളാണ്. തകർന്ന ബസിനുള്ളിൽ യാത്രക്കാരുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഏതായാലും ഗ്രനേഡ് ആക്രമണം ഭീകരാക്രമണം ആണെന്ന് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. ജമ്മു എസ്‌പി തന്നെ ഇക്കാര്യം വ്യക്തമാക്കി.

ഇതിന് പിന്നാലെ തന്നെ സ്ഥലം ജമ്മു സിആർപിഎഫ് വളഞ്ഞിരുന്നു. ഒരു വർഷത്തിനിടെ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടക്കുന്ന മൂന്നാമത്തെ സ്‌ഫോടനമാണ് ഇത്.

ഏതായാലും ഈ സംഭവത്തോടെ ഇന്ത്യ കടുത്ത നടപടിയിലേക്ക് വീണ്ടും നീങ്ങുമെന്ന സാഹചര്യമാണ് ഉണ്ടാവുന്നത്. പുൽവാമയിൽ സൈനിക വാഹനവ്യൂഹത്തെ ആക്രമിക്കുകയും ജയ്‌ഷെ മുഹമ്മദ് ഭീകരർ 40 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് കാരണമായ ആക്രമണം നടത്തുകയും ചെയ്തതിന് പിന്നാലെയാണ് കാശ്മീരിൽ ജനങ്ങളെ തന്നെ ആക്രമിക്കുന്ന തരത്തിൽ ഇത്തരമൊരു ആക്രമണം നടത്തിയിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP