Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂർണ്ണ ദേവി അന്തരിച്ചു; അന്ത്യം മുംബൈയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ

ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂർണ്ണ ദേവി അന്തരിച്ചു; അന്ത്യം മുംബൈയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ

മുംബൈ: പ്രശസ്ത ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതജ്ഞ അന്നപൂർണ്ണ ദേവി (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു അന്നപൂർണ്ണ ദേവി. സംഗീതജ്ഞനായിരുന്ന ഉസ്താദ് ബാബ അല്ലാവുദ്ദീൻ ഖാന്റെ മകളായി മധ്യപ്രദേശിലെ മയ്ഹാറിൽ 1927ലായിരുന്നു അന്നപൂർണ്ണ ദേവിയുടെ ജനനം. സംഗീതത്തിലേക്കുള്ള യാത്രയുടെ തുടക്കം വീട്ടിൽ നിന്ന് തന്നെയായിരുന്നു.

സംഗീത കുടുംബത്തിൽ വളർന്ന് സംഗീതത്തിൽ തന്നെ ജീവിച്ച അന്നപൂർണ്ണ- ഹിന്ദുസ്ഥാനി ക്ലാസിക്കലുകളെ പ്രണയിക്കുന്നവർക്ക് പ്രിയപ്പെട്ട 'മാ..' ആയിരുന്നു.സഹോദരനായ ഉസ്താദ് അലി അക്‌ബർ ഖാനൊപ്പം പിതാവിന്റെ പാതയിലേക്ക് അന്നപൂർണ്ണയുമെത്തി. വൈകാതെ ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതലോകത്ത് താരമായി. ജീവിതം സംഗീതമാക്കിയ പ്രതിഭയെ പിന്നീട്, രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.

സിത്താർ മാന്ത്രികനായ പണ്ഡിറ്റ് രവി ശങ്കറാണ് അന്നപൂർണ്ണയുടെ ആദ്യ ഭർത്താവ്. ശുഭേന്ദ്ര ശുഭു ശങ്കറാണ് മകൻ. 1982ൽ അന്നപൂർണ്ണ വീണ്ടും വിവാഹിതയായി. മാനേജ്‌മെന്റ് കൺസൾട്ടന്റായിരുന്ന രൂഷികുമാർ പാണ്ഡ്യയെ ആയിരുന്നു രണ്ടാമത് വിവാഹം ചെയ്തത്.

പ്രശസ്ത സംഗീതജ്ഞരായ ആഷിഷ് ഖാൻ (സരോദ്), അമിത് ഭട്ടാചാര്യ (സരോദ്), ബഹാദൂർ ഖാൻ (സരോദ്), ബസന്ത് കാബ്ര (സരോദ്), ഹരിപ്രസാദ് ചൗരസ്യ (ബാംസുരി), നിഖിൽ ബാനർജി (സിത്താർ), സന്ധ്യ ഫാഡ്‌ഖെ (സിത്താർ) തുടങ്ങിയവർ ശിഷ്യരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP