Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരുപത്തിയൊന്ന് വർഷമായി ഗോമൂത്രം കുടിക്കുന്നു: ചാണകത്തിൽ കുളിക്കുന്നു, ഒരിക്കലും ഇംഗ്ലിഷ് മരുന്ന് കഴിക്കണമെന്നു തോന്നിയിട്ടില്ല; കൊറോണയെ തുരത്താൻ ഗോമൂത്ര പാർട്ടി; രാജ്യവ്യാപകമാക്കാൻ അഖില ഭാരത ഹിന്ദു മഹാസഭ; സത്ക്കാരത്തിൽ പങ്കെടുത്തവർക്ക് സ്‌പെഷ്യൽ ഗോ മൂത്രവും ചാണകമിശ്രിതം അടങ്ങിയ 'പഞ്ചഗവ്യം'; രാജ്യം അതിജാഗ്രതയോടെ മുന്നോട്ട് പോകുമ്പോൾ ഗോമൂത്ര പാർട്ടിയുമായി ഹിന്ദുമഹാ സഭ

ഇരുപത്തിയൊന്ന് വർഷമായി ഗോമൂത്രം കുടിക്കുന്നു: ചാണകത്തിൽ കുളിക്കുന്നു, ഒരിക്കലും ഇംഗ്ലിഷ് മരുന്ന് കഴിക്കണമെന്നു തോന്നിയിട്ടില്ല; കൊറോണയെ തുരത്താൻ ഗോമൂത്ര പാർട്ടി; രാജ്യവ്യാപകമാക്കാൻ അഖില ഭാരത ഹിന്ദു മഹാസഭ; സത്ക്കാരത്തിൽ പങ്കെടുത്തവർക്ക് സ്‌പെഷ്യൽ ഗോ മൂത്രവും ചാണകമിശ്രിതം അടങ്ങിയ 'പഞ്ചഗവ്യം'; രാജ്യം അതിജാഗ്രതയോടെ മുന്നോട്ട് പോകുമ്പോൾ ഗോമൂത്ര പാർട്ടിയുമായി ഹിന്ദുമഹാ സഭ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് 19 യെ പ്രതിരോധിക്കുന്നതിനായി ഗോമൂത്രം കുടിച്ചുകൊണ്ടുള്ള പാർട്ടി നടത്തി അഖില ഭാരത ഹിന്ദു മഹാസഭ. ശനിയാഴ്ച ഡൽഹിയിലാണ് 200ലധികം ആളുകൾ പങ്കെടുത്ത പാർട്ടി നടന്നത്. ഗോമൂത്രം കൊണ്ട് ഉണ്ടാക്കിയ പാനീയം പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും വിതരണം ചെയ്തു. ഹിന്ദു മഹാസഭ അധ്യക്ഷൻ ചക്രപാണി മഹാരാജ് കൊറോണ വൈറസിന്റെ കാരിക്കേച്ചറിനു സമീപം സ്പൂണിൽ ഗോമൂത്രം നിറച്ചു ചിത്രങ്ങൾക്കു പോസ് ചെയ്തു. ഡൽഹിയിലെ മന്ദിർ മാർഗിലുള്ള അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ ഓഫീസിൽ വച്ചായിരുന്നു ഗോമൂത്ര പാർട്ടി.

ഹിന്ദു മഹാസഭ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ് അടക്കമുള്ളവർ പാർട്ടിയിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗോ മൂത്രത്തിന് പുറമേ പാർട്ടിയിൽ പങ്കെടുത്തവർക്ക് പഞ്ചഗവ്യവും നൽകിയതായാണ് ദി വീക്ക് റിപ്പോർട്ട് ചെയ്യുന്നത്. ചാണകം, ഗോമൂത്രം, പാൽ, തൈര്, നെയ്യ് എന്നിവ ഉപയോഗിച്ചാണ് പഞ്ചഗവ്യം നിർമ്മിക്കുന്നത്. 200ഓളം പേർ ഗോമൂത്ര സത്കാരത്തിൽ പങ്കെടുത്തുവെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെറിപ്പോർട്ട്. കൊറോണ വൈറസിന്റെ ചിത്രത്തിന് സമീപം ഗോമൂത്രം കുടിക്കുന്ന നിലയിലുള്ള ചിത്രങ്ങളും ചക്രപാണി മഹാരാജ് പുറത്ത് വിട്ടിട്ടുണ്ട്.

ഞങ്ങൾ 21 വർഷമായി ഗോമൂത്രം കുടിക്കുന്നു, ചാണകത്തിൽ കുളിക്കുന്നു. ഒരിക്കലും ഇംഗ്ലിഷ് മരുന്ന് കഴിക്കണമെന്നു തോന്നിയിട്ടില്ല. - പരിപാടിയിൽ പങ്കെടുത്ത ഓം പ്രകാശ് എന്നയാൾ പറഞ്ഞു. ഗോമൂത്രത്തിനു ചാണകത്തിനും കോവിഡ്-19നെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് അസമിലെ ഒരു ബിജെപി നേതാവ് ഈ മാസമാദ്യം പറഞ്ഞിരുന്നു. ലോകത്താകെ 121 രാജ്യങ്ങളിലായി ഒന്നരലക്ഷത്തോളം ആളുകൾക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിൻ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ. ഇതിനിടയിലാണ് ഹിന്ദു മഹാസഭയുടെ ഗോമൂത്ര പാർട്ടിയുമായി രംഗത്തെത്തുന്നത്.കൂടാതെ, ഗോമൂത്രത്തിന്റെ ഗുണങ്ങളെക്കുറിച്ചും കൊറോണ വൈറസിനെ ഗോമൂത്രം കുടിച്ച് നേരിടാമെന്നുമുള്ള വിവരം കൂടുതൽ പേരിൽ എത്തിക്കാൻ ഇത്തരത്തിലുള്ള സത്കാര പരിപാടികൾ കൂടുതലായി സംഘടിപ്പിക്കുമെന്നും ചക്രപാണി മഹാരാജ് പറയുന്നു. കൊറോണ വൈറസിനെ നശിപ്പിക്കാൻ പശുവിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് സാധിക്കുമെന്നാണ് ചക്രപാണി മഹാരാജ് അവകാശപ്പെട്ടത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP