Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യദ്രോഹ പരാമർശം നടത്തിയ കെ.ടി. ജലീൽ അടിയന്തിരമായി എംഎൽഎ സ്ഥാനം രാജിവെക്കണം; രാജ്യത്തോട് മാപ്പ് പറയണം: ഹിന്ദുഐക്യവേദി

രാജ്യദ്രോഹ പരാമർശം നടത്തിയ കെ.ടി. ജലീൽ അടിയന്തിരമായി എംഎൽഎ സ്ഥാനം രാജിവെക്കണം; രാജ്യത്തോട് മാപ്പ് പറയണം: ഹിന്ദുഐക്യവേദി

സ്വന്തം ലേഖകൻ

തലശ്ശേരി: രാജ്യവിരുദ്ധ പരാമർശം നടത്തിയ കെ.ടി. ജലിൽ എംഎൽഎ സ്ഥാനം രാജിവെച്ച് രാജ്യത്തോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐകൃവേദിയുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ ജലീലിന്റെ കോലം കത്തിച്ചു. രാജ്യദ്രോഹ പരാമർശം നടത്തിയ കെ.ടി. ജലീൽ അടിയന്തിരമായി എംഎൽഎ സ്ഥാനം രാജിവെച്ച് രാജ്യത്തോട് മാപ്പ് പറയണമെന്നും കേരള സർക്കാർ ജലീലിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധപരിപാടിയിൽ സംസാരിക്കവേ ഹിന്ദു ഐക്യവേദി ജില്ല രക്ഷാധികാരി കെ.ജി.ബാബു ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യം നേടുന്ന സമയത്ത് സ്വമേധയാ ഇന്ത്യയുടെ ഭാഗമായ. പ്രദേശമാണ് കശ്മീർ. ഇതിന് ശേഷം പാക്കിസ്ഥാന്റെ ഒത്താശയോടെ ഒരു വിഭാഗം കശ്മീരിനെ പിടിച്ചടക്കാൻ ശ്രമിച്ച സമയത്താണ് പൂർണ്ണമായി ലയിച്ചത്. ഇപ്പോൾ പാക്കിസ്ഥാന്റെ കയ്വശമുള്ള കശ്മീരിന്റെ ഭാഗത്തെ കുറിച്ച് പറയാതെ ഭാരതത്തിലുള്ള കശ്മീരിനെകുറിച്ചാണ് ജലീൽ പറഞ്ഞിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷം ആഘോഷിക്കുമ്പോൾ തികച്ചും രാഷ്ട്രവിരുദ്ധമായ നിലപാടാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

പാക്കിസ്ഥാന്റെ വാദമുഖങ്ങളെ സാധൂകരിച്ച് പാക്കിസ്ഥാന്റെ കുഴലൂത്തുകാരനായി മാറിയ കെ.ടി. ജലീലിന്റേത് രാജ്യദ്രോഹപരാമർശവും ചെയ്തത് സത്യപ്രതിജ്ഞാ ലംഘനവുമാണ്. രണ്ട് തവണ പാക് അധിനിവേശ കാശ്മീർ എന്നും കാശ്മീർ ഭാരതത്തിന്റെ അവിഭാജ്യഘടകമെന്നും പാർലമെന്റ് പ്രമേയം പാസ്സാക്കിയ കാര്യത്തിൽ ജലീലിന്റെ നിലപാടോടെ പഴയ സിമിക്കാരൻ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്.

സിമിയിലായാലും, സിപിഎമ്മിലായാലും, ലീഗിലായാലും പോപ്പുലർ ഫ്രണ്ടിലായാലും തീവ്രവാദികൾ ഒറ്റക്കെട്ടാണ്. സിപിഎമ്മിൽ ചേക്കേറിയാൽ രാജ്യദ്രോഹം മായില്ലെന്ന് ജലീൽ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി പി.വി. ശ്യാം മോഹൻ സംസാരിച്ചു. ടി. സുകേഷ്, സി.ഒ. മനേഷ്, കെ.പി. ഹരിദാസ്, കെ. രവീന്ദ്രൻ, കെ. ഗിരീഷ്, ഒ.ടി. പ്രശോഭ്, കെ.കെ. സൂരജ് എന്നിവർ നേതൃത്വം നൽകി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP